ആഭ്യന്തര മന്ത്രി അമിത് ഷായെ കായിക മന്ത്രാലയം ഏല്‍പ്പിക്കുന്നതാണ് നല്ലത്; പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി

മണിപൂരില്‍ കലാപം തുടരുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നു. കലാപം തടയുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്യകള്‍ പരാജയ പെട്ടുവെന്ന് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലൂമോന്‍ കുറ്റപെടുത്തി. ആഭ്യന്തര മന്ത്രി അമിത് ഷായെ കായിക മന്ത്രാലയം ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പരിഹസിച്ചു. അതേസമയം മണിപ്പൂരില്‍ അക്രമ സംഭവങ്ങള്‍ അവസാനിക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് ആര്‍ എസ് എസ്.

മണിപ്പൂരില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും വസതികള്‍ക്ക് നേരെ വ്യാപക ആക്രമണം തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി . ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത് എത്തിയത്. മണിപ്പുരിലെ ബിജെപി സര്‍ക്കാരിനെ പുറത്താക്കി അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

അമിത് ഷായെ കായിക മന്ത്രാലയത്തിലേക്കു മാറ്റണമെന്നും ട്വിറ്റിലൂടെ പരിഹസിച്ചു. കലാപം ആസൂത്രീതമാണെന്നും കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നുവന്നും സൈന്യത്തെ വിന്യസിക്കുന്നില്‍ കേന്ദ്രം പരാജയപെട്ടുവെന്നും ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് കുറ്റപെടുത്തി. അതേ സമയം ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും ചര്‍ച്ചകളിലൂടെയും സാഹോദര്യ പ്രകടനത്തിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആഹ്വാനവുമായി ആര്‍ എസ് എസ് രംഗത്തെത്തി.

എന്നാല്‍ സംസ്ഥാനത്തെ പ്രതിപക്ഷ പ്രതിനിധി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി ഇനിയും തയ്യാറായിട്ടില്ല. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി സംസ്ഥാന സര്‍ക്കാരും ദില്ലിയിലെത്തി. നിയമസഭ സ്പീക്കര്‍ ടി സത്യബ്രതയുടെ നേതൃത്വത്തിലുള്ള 8 അംഗ സംഘം പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News