ചന്ദ്രനിലേക്ക് ജനങ്ങള്‍ക്ക് പേര് അയക്കാന്‍ അവസരമൊരുക്കി നാസ. ഈ അവസരമൊരുക്കിയിരിക്കുന്നത് നാസയുടെ ആദ്യ റോബോട്ടിക് ലൂണാര്‍ റോവറായ വൈപ്പറിലാണ്. മാര്‍ച്ച് 15 വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പേരുകള്‍ പേടകത്തില്‍ അപ്ലോഡ് ചെയ്ത് ചന്ദ്രനിലേക്ക് അയക്കും.
ALSO READ ;ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ സഖ്യം വിജയിക്കും: രാഹുല്‍ ഗാന്ധി
ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയുള്ള ആസ്ട്രോബോട്ടിക് ടെക്നോളജീസ് ഗ്രിഫിന്‍ മിഷന്‍ ഒന്നിലാണ് വൈപ്പര്‍ റോവര്‍ വിക്ഷേപിക്കുക. ചന്ദ്രനിലെ ജലസാന്നിധ്യവും പരിസ്ഥിതിയും പഠിക്കുകയാണ് പ്രധാന ലക്ഷ്യം. 2024 അവസാനത്തോടെ ഫ്ളോറിഡയിലെ കേപ്പ് കനവറല്‍ കേന്ദ്രത്തില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലാവും വിക്ഷേപണം നടക്കുക.
https://www3.nasa.gov/send-your-name-with-viper/ എന്ന ലിങ്ക് സന്ദര്‍ശിച്ച് ബോര്‍ഡിങ്ങ് പാസ് നിങ്ങള്‍ക്ക് എടുക്കാന്‍ കഴിയും. നിങ്ങളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള ഈ പാസ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here