മുതിർന്ന അഭിഭാഷകൻ കെവി. വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേൽക്കും. രാവിലെ 10.30 നാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുക്കും. കെവി.വിശ്വനാഥിനൊപ്പം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് സിജെ.പ്രശാന്ത് കുമാർ മിശ്രയും സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ പൂർണ സംഖ്യയായ 34 ലേക്ക് എത്തും.പാലക്കാട് കൽപാത്തി സ്വദേശിയായ കെവി വിശ്വനാഥനെ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നും നേരിട്ട് കോളീജിയം ശുപാർശ ചെയ്യുകയായിരുന്നു. സീനിയൊരിറ്റി പരിഗണിക്കുമ്പോൾ ഭാവിയിൽ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആകാൻ വരെ സാധ്യതയുള്ള ന്യായാധിപനായി കെവി.വിശ്വനാഥൻ മാറും.പുതിയ നിയമവകുപ്പ് മന്ത്രിയായി അർജ്ജുൻ മേഘവാൾ ചുമതലയേറ്റ ആദ്യദിനം തന്നെയാണ് പതിവുകളെ തെറ്റിച്ചു അതിവേഗം തീരുമാനമെടുത്തത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here