ഈ തെരഞ്ഞെടുപ്പ് ഒരു പ്രതീക്ഷയാണ്, ജൂണ്‍ 4 കഴിട്ടേ… മാറുന്ന നിയമങ്ങളറിയാത്ത മുതിര്‍ന്ന പൗരന്മാര്‍, വീഡിയോ വൈറല്‍

ജൂണ്‍ 4 കഴിട്ടേ… എല്ലാം മാറി മറിയും. കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പൊതുജനവികാരം ഉയരുകയാണ്. ഇതിനിടയിലാണ് സാധാരണക്കാരെ പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാരെ ബാധിക്കുന്ന ചില കാര്യങ്ങളും ചര്‍ച്ചാവിഷയമാകുന്നത്.

ALSO READ: കേന്ദ്രീയവിദ്യാലയങ്ങളിലെ പ്രവേശനം; ഒറ്റ പെണ്‍കുട്ടി സംവരണം അവസാനിപ്പിച്ച് കേന്ദ്രം

കേന്ദ്ര ഭരണത്തില്‍ പൊറുതി മുട്ടിയ മുതിര്‍ന്ന പൗരന്മാരും ഒരുമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ നല്‍കിയിരുന്ന കണ്‍സെഷന്‍ പിന്‍വലിച്ച് അവരുടെ യാത്രയാ സ്വാതന്ത്ര്യത്തില്‍ പോലും തടയിട്ട ഒരു ഭരണമാണ് നിലവിലുള്ളത്. എന്നാല്‍ ഇക്കാര്യം ഇപ്പോഴും അറിയാത്തവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 30വരെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ കണ്‍സെഷന്‍ റദ്ദാക്കി റെയില്‍വേ നേടിയത് 2242 കോടി രൂപയാണ്. 2020 മാര്‍ച്ചിലാണ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യം റദ്ദാക്കിയത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. എന്നാല്‍ പകര്‍ച്ചവ്യാധി അവസാനിച്ചിട്ടും ഈ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.

അറുപത് വയസിന് മുകളിലുള്ള പുരുഷന്മാര്‍ക്കും 58 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കുമാണ് ഈ ആനുകൂല്യം നല്‍കി വന്നിരുന്നത്. 2022ലെ സാമ്പത്തിക വര്‍ഷത്തില്‍ എട്ടു കോടിയോളം മുതിര്‍ന്ന പൗരന്മാരാണ് കണ്‍സെഷനില്ലാതെ മുഴുവന്‍ പണവും അടച്ച് ടിക്കറ്റ് വാങ്ങിയതെന്ന് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടി ലഭിച്ചത്. സീനിയര്‍ സിറ്റിസണ്‍മാര്‍ യാത്ര ചെയ്തതില്‍ 5062 കോടി വരുമാനം റെയില്‍വേയ്ക്ക് ലഭിച്ചതില്‍ ഈ കണ്‍സെഷന്‍ ഒഴിവാക്കിയതിലൂടെ അധികമായി ആ സമയം ലഭിച്ചത് 2242 കോടിയാണ്. മുതിര്‍ന്ന പൗരന്മാര്‍ നടത്തിയ യാത്രയിലൂടെ 2020 -22 കാലഘട്ടത്തില്‍ 3464 കോടി രൂപയാണ് റെയില്‍വേയ്ക്ക് ലഭിച്ചത്. ഇതില്‍ 1500 കോടി അധികവരുമാനം കണ്‍സെഷന്‍ ഒഴിവാക്കിയതുകൊണ്ട് മാത്രം ലഭിച്ചതാണ്. കണ്‍സെഷന്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അതും തള്ളി.

ALSO READ: അവധിക്കാല ക്ലാസുകള്‍ സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ ഒഴിവാക്കണം: മന്ത്രി വി ശിവന്‍കുട്ടി

ഇപ്പോള്‍ വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുമ്പോള്‍ വീണ്ടും ജനങ്ങള്‍ പ്രതീക്ഷയിലാണ്. ഇതിനിടയിലാണ് തമിഴ്‌നാട്ടില്‍ നിന്നൊരു പരസ്യം വൈറലായിരിക്കുന്നത്. റെയില്‍വേ കണ്‍സെഷന്‍ നിര്‍ത്തലാക്കിയത് അറിയാതെ യാത്രയ്‌ക്കെത്തുന്ന മുതിര്‍ന്ന പൗരന്മാരായ ദമ്പതികള്‍, പുതുക്കിയ തുക നല്‍കാന്‍ കഴിയാത്തതിനാല്‍ തിരികെ മടങ്ങുന്നതും ടിക്കറ്റ് കൗണ്ടറിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ പ്രതീക്ഷയോടെ ജൂണ്‍ നാല്, അതായത് വോട്ടെണ്ണല്‍ കഴിയട്ടെ എന്നു പറയുന്നതുമാണ് വീഡിയോ.. ഇത് സോഷ്യല്‍ മീഡിയ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News