സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ പതിനഞ്ചാം സ്ഥാപക ദിനം സംസ്ഥാന വ്യാപകമായി ആഘോഷിച്ചു. തിരുവനന്തപുരത്ത് പൂജപ്പുര സി.അച്യുതമേനോൻ ഹാളിൽ നടന്ന സ്ഥാപകദിന സ്മൃതി സമ്മേളനം കേരള മഹിളാസംഘം ജനറൽ സെക്രട്ടറി ഇ.എസ്.ബിജിമോൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്എൻ. അനന്തകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെകട്ടറി എസ്. ഹനീഫാ റാവുത്തർ, പി. ചന്ദ്ര സേനൻ, പി.വിജയമ്മ , ജീ. സുരേന്ദ്രൻ പിള്ള, കെ.എൽ.സുധാകരൻ, ജീ . കൃഷ്ണൻ കുട്ടി, എൻ. നാരായണ ശർമ, കരമന ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പൂജപ്പുര ആശാ ഭവനിലെയും പൂജപ്പുര സുരക്ഷാ മിഷനിലെയും അന്തേവാസികളോടൊപ്പം ഉച്ചഭക്ഷണത്തിനു ശേഷമാണ് സമ്മേളനം നടന്നത്.
ALSO READ: ജെഫിനെ കൊലപ്പെടുത്തിയത് ഗോവയിൽ; പ്രതികളെ ഗോവയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ സ്ഥാപക സ്മൃതി സമ്മേളനം നടന്നു. ആലപ്പുഴ ജില്ലയിൽ കഞ്ഞിക്കുഴിയിലാണ് പരിപാടി സംഘടിപ്പിച്ചത്. കോട്ടയത്തും തൃശൂരും ജോയിന്റ് കൗൺസിൽ ഹാളിൽ സമ്മേളനവും ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. എറണാകുളത്ത് സ്ഥാപകദിനത്തോടനുബന്ധിച്ച് വയോവൃദ്ധാശ്രമങ്ങൾ സന്ദർശിച്ചു. എറണാകുളം പ്രോവിഡന്റ് സ് ഹോം , അമ്മ വീട് വൈപ്പിൻ , ഗുഡ് ഹോപ്പ് ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്. കാസർകോട് ബവനടുക്കം വൃദ്ധ സദനത്തിലെ അന്തേവാസികളോടൊപ്പം ഭക്ഷണം കഴിക്കുകയും സ്മൃതി സമ്മേളനം നടത്തുകയും ചെയ്തു. എല്ലാ ജില്ലകളിലും സ്ഥാപക ദിന സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ, ബോർഡുകൾ എന്നിവ സ്ഥാപിക്കുകയും പതാക ഉയർത്തുകയും ചെയ്തു. വയോജനങ്ങൾ നാടിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കാൻ അണി ചേരുക എന്നതാണ് സ്ഥാപകദിന സന്ദേശം. 2008 സെപ്തംബർ 21 നാണ് സംഘടന രൂപീകരിച്ചത്.
ALSO READ: സംസ്ഥാനത്ത് ഇന്നും മഴ തുടരും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here