സീതാറാം യെച്ചൂരിയെ അവസാനമായി കണ്ടത് രണ്ട് വര്‍ഷം മുമ്പ്; ഓര്‍മകള്‍ പങ്ക് വച്ച് മുതിര്‍ന്ന നേതാവ് പി ആര്‍ കൃഷ്ണന്‍

സീതാറാം യെച്ചൂരിയുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെയും യുവജന പ്രസ്ഥാനത്തിന്റെയും നേതാവിയിരുന്നപ്പോഴും സിപിഐഎം നേതാവെന്ന നിലയിലും യെച്ചൂരി മുംബൈ സന്ദര്‍ശിച്ചിട്ടുള്ള നിരവധി വേളകളില്‍ അദ്ദേഹത്തോടൊപ്പം പല പരിപാടികളിലും പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്രയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ആര്‍ കൃഷ്ണന്‍ ഓര്‍ത്തെടുത്തു.

ALSO READ: ഇന്ദിരയെ വിറപ്പിച്ച യെച്ചൂരി എന്ന എസ്‌എ‍ഫ്‌ഐക്കാരന്‍; ഇന്ത്യന്‍ രാഷ്ട്രീയം ഒന്നടങ്കം ഉരുവിടുന്നു, ‘സീതാറാം വീ റിയലി മിസ് യൂ…’

മുംബൈയിലെയും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും യെച്ചൂരിയോടൊപ്പം സഞ്ചരിക്കാനും വേദികള്‍ പങ്കിടാനും കഴിഞ്ഞിട്ടുണ്ടെന്ന് സി ഐ ടി യു മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ഓര്‍മിച്ചു. കേരളത്തിലും, ദില്ലിയിലും കൊല്‍ക്കത്തയിലും മറ്റും നടന്നിട്ടുള്ള പല സമ്മേളങ്ങളിലും യോഗങ്ങളിലും വേദി പങ്ക് വച്ചിട്ടുണ്ടെന്നും പി ആര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: രാജ്യത്തിന് നഷ്ടപ്പെട്ടത് മതേതര ചേരിയുടെ കരുത്തുറ്റ അമരക്കാരന്‍: ഐ എന്‍ എല്‍

മുംബൈയില്‍ വന്നിട്ടുള്ള പല അവസരങ്ങളിലും വിലെ പാര്‍ലെയിലുണ്ടായിരുന്ന തന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ടെന്നും രണ്ടു കൊല്ലം മുന്‍പ് ചെമ്പൂര്‍ ആദര്‍ശ് വിദ്യാലയത്തില്‍ നടന്ന പൊതു പരിപാടിയിലാണ് അവസാനമായി കണ്ടു പിരിഞ്ഞതെന്നും പ്രിയ സഖാവിന്റെ ഓര്‍മ്മകള്‍ പങ്ക് വച്ച് പി ആര്‍ കൃഷ്ണന്‍ പറഞ്ഞു.

ALSO READ: എസ്‌എഫ്‌ഐ നേതാവില്‍ നിന്നും രാഷ്‌ട്ര തന്ത്രജ്ഞനായി രാജ്യത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാൾ: യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് കമൽ ഹാസൻ

ജനാധിപത്യ മതേതര പ്രസ്ഥാനം ഇന്ത്യയില്‍ ശക്തിപ്പെടുത്താന്‍ സീതാറാം യെച്ചൂരിയുടെ സാന്നിധ്യം ഒഴിച്ച് കൂടാന്‍ പറ്റാത്ത അവസരത്തിലാണ് ആകസ്മിക വേര്‍പാടെന്നും, സഖാവിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്നും മുതിര്‍ന്ന നേതാവ് അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here