മുതിർന്ന കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ആറ് വർഷത്തേക്കാണ് അച്ചടക്ക നടപടിയെന്ന് എ ഐ സി സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും ആത്മീയ ആചാര്യനും കൂടിയാണ് ആചാര്യ പ്രമോദ് കൃഷ്ണം.
Also Read: ഇടുക്കി പൂപ്പാറയിലെ ഒഴിപ്പിക്കൽ; ജില്ലാ ഭരണകൂടത്തിന്റേത് മനുഷ്യത്വരഹിത നടപടി: എംഎം മണി എംഎൽഎ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള അദ്ദേഹത്തിൻ്റെ പ്രസ്താവനയ്ക്കെതിരെ ഉത്തർപ്രദേശ് പിസിസി രംഗത്ത് വന്നിരുന്നു. അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പിസിസി നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിൽ അദ്ദേഹം പ്രധാനമന്ത്രിയെ അഭിനന്ദിച്ചിരുന്നു.
Also Read: “വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കും”: മന്ത്രി എകെ ശശീന്ദ്രന്‍
ഉത്തർപ്രദേശിലെ സംഭാലിൽ കൽക്കി ധാമിൻ്റെ ശിലാസ്ഥാപനത്തിന് ക്ഷണിക്കാനായി ആചാര്യ പ്രമോദ് കൃഷ്ണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. പിന്നാലെ അദ്ദേഹം മോദിയെ സന്ദർശിച്ചത് മറക്കാനാവാത്ത അനുഭവമെന്നും മോദിയുടെ പ്രഭാവവും ചൈതന്യവും ദർശിക്കാനായത് ഭാഗ്യമെന്നും അഭിപ്രായപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here