മുംബൈയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ബിജെപിയിൽ; നീക്കം തെരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കെ

ravi-raja

മുംബൈയിലെ മുതിർന്ന നേതാവും അഞ്ച് തവണ കോർപറേഷൻ അംഗവുമായ രവി രാജ ബിജെപിയിൽ ചേർന്നു. കോൺഗ്രസുമായുള്ള 44 വർഷത്തെ ബന്ധമാണ് അദ്ദേഹം അവസാനിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കെയാണ് കോൺഗ്രസിനെ ഞെട്ടിച്ച നീക്കമുണ്ടായത്.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാറും രാജയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പ്രമുഖരായ പല കോൺഗ്രസ് നേതാക്കളും രാജയെ അനുഗമിച്ച് ബിജെപിയിലേക്ക് വരുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു. രാജ മുംബൈയിലെ പ്രശ്‌നങ്ങൾക്ക് വിജ്ഞാനകോശം പോലെയാണ്. അദ്ദേഹം ഞങ്ങളുടെ പഴയ സുഹൃത്താണ്. രാജയുടെയും അദ്ദേഹത്തിൻ്റെ അനുയായികളുടെയും തീരുമാനം ബിജെപിയുടെ സാധ്യതകളെ ശക്തിപ്പെടുത്തുമെന്ന് ഷേലാർ പറഞ്ഞു.

Read Also: മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിൽ പൊട്ടിത്തെറി; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി നവാബ് മാലിക് രംഗത്ത്

സഞ്ജയ് ഉപാധ്യായയെ നോർത്ത് മുംബൈ സീറ്റിൽ നിന്ന് മത്സരിപ്പിക്കാൻ ബിജെപി തിരഞ്ഞെടുത്തതിനെത്തുടർന്ന് ബോറിവലി മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച മുതിർന്ന പാർട്ടി നേതാവ് ഗോപാൽ ഷെട്ടിയെ അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു. ബിജെപി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, ഉപമുഖ്യമന്ത്രി അജിത് പവാർ നയിക്കുന്ന എൻസിപി എന്നിവ അടങ്ങിയ മഹായുതിയിലും വലിയ പൊട്ടിത്തെറികളുണ്ടാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News