പി.വി അൻവറിനെതിരെ രൂക്ഷവിമർശനമുയർത്തി മുതിർന്ന സി.പി.ഐ.എം നേതാവും, മുൻമന്ത്രിയും ആയ ടി.കെ. ഹംസ

tk hamsa

നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ രൂക്ഷ വിമർശനം ഉയർത്തി മുതിർന്ന സിപിഐഎം നേതാവും, മുൻ പൊതുമരാമത്ത് മന്ത്രിയും ആയ ടി.കെ. ഹംസ. കേരളത്തിലെ ഇടതുപക്ഷത്തെ നശിപ്പിക്കാൻ ബിജെപി നടത്തുന്ന കള്ളക്കളിയാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസ്സ് ഒരിക്കലും ബിജെപിയ്ക്ക് വെല്ലുവിളി ഉയർത്തില്ല. വെല്ലുവിളി ഉയർത്തുന്നത് സിപിഐഎം ആണ്. അതുകൊണ്ടു ഇടതു പക്ഷത്തേയും, ഇടതുപക്ഷ ഗവണ്മെന്റിനെയും തകർക്കാൻ ആയി അൻവറിനെ ഉപയോഗിക്കുകയാണ് അവർ എന്ന് ടി.കെ. ഹംസ പറഞ്ഞു.

ALSO READ : ഗവൺമെൻ്റിനെയും പാർട്ടിയെയും തകർക്കാനിറങ്ങിയ കോടാലിക്കൈ ആണ് അൻവർ: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്

അൻവർ ഒരു പാർട്ടി എംഎൽഎ അല്ല. പാർട്ടി സഹായത്തോടു കൂടി വിജയിച്ചു വന്ന ആൾ ആണ് പി വി അൻവർ. അദ്ദേഹം നമ്മളിലേക്ക് വരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇന്ന് വരെ അദ്ദേഹം പാർട്ടിയിൽ ചേരാനോ, പാർട്ടിയോട് ബന്ധപ്പെടാനോ തീരുമാനിച്ചിട്ടില്ല. അദ്ദേഹം വന്നത് തന്നെ എല്ലാവരും അറിഞ്ഞു കൊണ്ടായിരുന്നില്ല. സ്വതന്ത്ര്യമായി മത്സരിച്ചു, സ്വതന്ത്ര്യമായി കച്ചവടം നടത്തുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം പുറത്തു കാണിച്ചു.കോൺഗ്രസിലും അദ്ദേഹത്തിന്റെ സ്വഭാവം ഇങ്ങനെ തന്നെയായിരുന്നു – ടി. കെ. ഹംസ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News