മുതിർന്ന സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു

മുതിർന്ന സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 95 വയസായിരുന്നു. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രക്കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരിൽ ഒരാൾ ആയിരുന്നു .1946 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി.

Also read:വയനാട് മെമ്മോറാണ്ടത്തെ ചെലവായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ കേരളത്തെ അപമാനിച്ചു, ഇത് നശീകരണ മാധ്യമപ്രവര്‍ത്തനം; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here