ഉത്തർപ്രദേശ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ നാളെ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം നിരസിച്ചിരുന്നു. എന്നാൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന സന്ദർശന പരിപാടിയിൽ മാറ്റമൊന്നും വരുത്താൻ ഉത്തർപ്രദേശിലെ ഒരു വിഭാഗം നേതാക്കൾ തയ്യാറായിരുന്നില്ല. ക്ഷേത്രം സന്ദർശിക്കുന്ന യുപി കോൺഗ്രസ് പ്രതിനിധി സംഘത്തിൽ സംസ്ഥാന പാർട്ടി അധ്യക്ഷൻ അജയ് റായ്, പാർട്ടിയുടെ യുപി ചുമതലയുള്ള അവിനാഷ് പാണ്ഡെ, രാജ്യസഭാ എംപി പ്രമോദ് തിവാരി തുടങ്ങിയവർ ഉണ്ടാകും.
ALSO READ: നിതീഷ് കുമാറിനെ പ്രധാനമന്ത്രി മുഖമായി മുന്നണി പ്രഖ്യാപിക്കണമെന്ന് ജെഡിയു വൃത്തങ്ങൾ
അതേസമയം, രാമക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തന്നെ പല അഭിപ്രായങ്ങളും ഉടലെടുത്തിരുന്നു. പലരും പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചപ്പോൾ ശശി തരൂർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നതിൽ തെറ്റില്ല എന്ന അഭിപ്രായമാണ് ഉയർത്തിയത്. ഇത് വലിയ രീതിയിൽ വിവാദമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here