പത്രപ്രവർത്തക യൂണിയനെ അപമാനിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റോയ് മാത്യു

kuwj-roy-mathew

കേരള പത്രപ്രവര്‍ത്തക യൂണിയനെ (കെയുഡബ്ല്യുജെ) അപമാനിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റോയ് മാത്യു. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനെതിരെ കൊലവിളി നടത്തിയ കോണ്‍ഗ്രസ് സൈബര്‍ പോരാളി നിസാര്‍ കുമ്പിളയുടെ പോസ്റ്റിന് കമന്റായാണ് റോയ് മാത്യു കെയുഡബ്ല്യുജെയെ അപമാനിച്ചത്. കുമ്പിളേ, വരി ഉടച്ച ഷണ്ഡമാന്മെ കുറിച്ച് നിങ്ങള്‍ ബേജാറാവാതിരിക്കൂയെന്നായിരുന്നു റോയ് മാത്യുവിന്റെ കമന്റ്.

‘നിഷ പുരുഷോത്തമന്‍, ഷാനി പ്രഭാകര്‍, സ്മൃതി പരുത്തിക്കാട്, സുജയ പാര്‍വതി, സിന്ധു സൂര്യകുമാര്‍ തുടങ്ങി കേരളത്തിലെ മുന്‍നിര വനിതാ മാധ്യമപ്രവര്‍ത്തകരെ സിപിഎം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ സൈബര്‍ ലിഞ്ജിംഗ് നടത്തിയിട്ട് കമാ എന്നൊരക്ഷരം മിണ്ടാതെ അതിനെ ന്യായീകരിച്ച ഡി ഫിയും സൈബര്‍ സഖാക്കളും എനിക്കെതിരെ എന്ത് കാണിച്ചാലും മത്തായി പറഞ്ഞ പോലെ ആണ്. പക്ഷേ അന്നത്തെ സൈബര്‍ ലിഞ്ജിംഗില്‍ കേസ് കൊടുക്കാന്‍ പോയിട്ട് കൂടെ നില്‍ക്കാന്‍ പോലും തയ്യാറാവാതിരുന്ന KUWJ… നിങ്ങളെ ഓര്‍ത്ത് സഹതാപം തോന്നുന്നു.’ എന്നായിരുന്നു നിസാറിന്റെ ഇന്നത്തെ പോസ്റ്റ്.

Also Read: മാധ്യമപ്രവര്‍ത്തകനെതിരെ കൊലവിളിയും സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസ്; ലൈക്ക് അടിച്ച് പ്രോത്സാഹിപ്പിച്ച് പിസി വിഷ്ണുനാഥും

കൈപാങ്ങിന് കിട്ടിയാല്‍ തീര്‍ത്തേക്കണം എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ഫോട്ടോയിട്ട് നിസാറിന്റെ ഇന്നലത്തെ കൊലവിളി പോസ്റ്റ്. ഇത് വിവാദമായതോടെ പിന്നീട് പിന്‍വലിച്ചു. കൊലവിളിക്ക് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥിന്റെ പിന്തുണയുമുണ്ടായിരുന്നു. ഇവനെയൊക്കെ തെരുവില്‍ നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് യൂത്ത് കോണ്‍ഗ്രസ് കേരള എന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ കമന്റ് വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News