മുതിർന്നമാധ്യമപ്രവർത്തകൻ എംആർ സജേഷ് നിര്യാതനായി

മുതിർന്ന മാധ്യമപ്രവർത്തകൻ ബത്തേരി കുപ്പാടി സ്വദേശി എം.ആർ. സജേഷ് (46) നിര്യാതനായി. ഇന്ത്യാവിഷൻ, കൈരളി, ന്യൂസ് 18, ആകാശവാണി എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു. കരൾ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം ഭാര്യ: ഷൈമി ആറാം ക്ലാസ് വിദാർത്ഥിനി ശങ്കരി ഏക മകളാണ്. സംസ്കാരം വയനാട്ടിലെ വീട്ടിൽ.

Also Read: 15 വർഷം മുൻപ് മാന്നാറിൽ നിന്ന് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം; 4 പേർ കസ്റ്റഡിയിൽ

മാധ്യമപ്രവര്‍ത്തകന്‍ എം.ആര്‍. സജേഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. എം ആര്‍ സജേഷിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വേദനയില്‍ പങ്കുചേരുന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News