മൊഹമ്മദ് ഷമി ഐപിഎല്‍ കളിക്കില്ല; കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്

പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ബൗളര്‍ മൊഹമ്മദ് ഷമി ഐപിഎല്‍ പുതിയ സീസണില്‍  കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. അവസാനമായി ഇന്ത്യക്കായി കളിച്ചത് നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലാണ്. ലോകകപ്പിനിടെ ഷമിയുടെ കണങ്കാലിന് പരിക്കേറ്റിരുന്നു.

യുകെയിലേക്ക് ശസ്ത്രക്രിയയ്ക്കായി ഷമി തിരിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു ”ജനുവരി അവസാന ആഴ്ചയാണ് ഷമി ലണ്ടനിലേക്ക് പോയത്. അവിടെ വെച്ച് ഷമി കണങ്കാലിന് പ്രത്യേക ഇഞ്ചക്ഷന്‍ എടുത്തു. മൂന്നാഴ്ച കഴിഞ്ഞാല്‍ ഓടാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ കുത്തിവയ്പ്പ് ശരിയായി പ്രവര്‍ത്തിച്ചില്ല. അതിനാല്‍ ശസ്ത്രക്രിയയല്ലാതെ മറ്റ് മാര്‍ഗമില്ല. ഷമി ഉടന്‍ ലണ്ടനിലേക്ക് പോകും. അതുകൊണ്ട് അദ്ദേഹം ഇത്തവണ ഐപിഎല്ലില്‍ കളിക്കില്ല”-ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്ക് പറ്റിയ ഉടന്‍ തന്നെ ഷമിക്ക് ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; കൊഹ്ലിയുടെ റെക്കോര്‍ഡിനൊപ്പം യശസ്വി

ഐപിഎല്ലില്‍ താരത്തിന്റെ അഭാവം 2022ലെ ചാമ്പ്യന്‍മാരും 2023ലെ റണ്ണേഴ്സ് അപ്പുമായ ഗുജറാത്ത് ടൈറ്റന്‍സിന് വലിയ തിരിച്ചടിയാണ്. ഇന്ത്യക്കായി ടെസ്റ്റില്‍ 229 ഉം ഏകദിനത്തില്‍ 195 ഉം ടി20യില്‍ 24 ഉം വിക്കറ്റുകള്‍ ഷമി നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News