കുറുവ സംഘത്തിൽ സീനിയേഴ്സും? കളർകോട് മോഷണം നടത്തിയത് പ്രായം കൂടിയവർ എന്ന് നാട്ടുകാർ

Kuruva Team

ആലപ്പുഴയിൽ കളർകോട് സതാനന്തപുരത്ത് വീട്ടിൽ കയറി കവർച്ച നടത്തിയത് കുറുവ സംഘത്തിലെ പ്രായം കൂടിയവർ എന്ന നിഗമനത്തിൽ പൊലീസ്. കഴിഞ്ഞ ദിവസം മണ്ണഞ്ചേരി പൊലീസ് പിടികൂടിയ കുറുവ സംഘാഗമായ സന്തോഷ് ശെൽവമല്ല സതാനന്തപുരത്ത് വീട്ടിൽ കയറി മോഷണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.

Also read: വയനാട്‌ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക്‌ പരിക്ക്

ഈ മാസം 13 ന് പ്രദേശത്ത് കവർച്ച നടന്നിരുന്നു. കവർച്ച നടത്തിയവർ എന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ സമീപത്തെ സി സി ടി വി യിൽ പതിഞ്ഞിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ ഉടുമുണ്ട് കൊണ്ട് മുഖം മറച്ച പ്രായം കൂടിയായ രണ്ടുപേരെ രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയിരുന്നു. രാത്രി 11 മണിക്കാണ് ഇവർ സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിരിക്കുന്നത്. ഏകദേശം 12 മണിയോടെയാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.

Also read: ലൈംഗിക പീഡനക്കേസ്; നടന്‍ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

അതേസമയം, പൊലീസ് പിടികൂടിയ കുറുവ സംഘാഗമായ സന്തോഷ് ശെൽവത്തെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ ലഭിച്ചേക്കും. വിശദമായ ചോദ്യംചെയ്യലിനായി പൊലീസ് ഇയാളെ 5 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി മോഷണക്കേസിൽ പ്രതിയാണ് പിടിയിലായ സന്തോഷ് ശെൽവം. ബാക്കിയുള്ള കുറുവ സംഘാഗങ്ങൾക്കായി പൊലീസ് വ്യാപക തിരച്ചിലിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk