തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍ഡിഎ വന്‍ വിജയം നേടുമെന്ന് പ്രവചിച്ചതിന് പിന്നാലെ വന്‍ കുതിപ്പ് നടത്തിയ സെന്‍സെക്‌സാണ്, പ്രതീക്ഷിച്ച മുന്നേറ്റം എന്‍ഡിഎ സഖ്യത്തിന് നടത്താന്‍ കഴിയാതെ വന്നതോടെ ഇടിഞ്ഞത്. 4000 പോയിന്റാണ് ഇടിഞ്ഞത്.
ALSO READ: മുര്‍ഷിദാബാദില്‍ മുഹമ്മദ് സലീം മുന്നില്‍
ബിജപി നയിക്കുന്ന എന്‍ഡിഎ സഖ്യം 272 സീറ്റുകളില്‍ കൂടുതല്‍ ലീഡ് ചെയ്യുന്നുണ്ടെങ്കിലും ഇതുവരെയും കൃത്യമായ നിലയിലെത്താന്‍ കഴിഞ്ഞിട്ടില്ല.
എന്‍എസ്ഇ നിഫ്റ്റി 50 ഇന്റക്‌സ് 3.03 ശതമാനം കുറഞ്ഞ് 22,557 എത്തി നില്‍ക്കുന്നത്. അതേസമയം എസ്ആന്‍ഡ്പി ബിഎസ്ഇ സെന്‍സെക്‌സ് മൂന്ന് ശതമാനം കുറഞ്ഞ് 74,107ലെത്തി.
ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്‍ഡിഎയ്ക്ക് 157 സീറ്റുകളില്‍ ലീഡ്, ഇന്ത്യ സഖ്യം 62
നാല്‍പത് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ഓഹരി വിപണി ഉയര്‍ന്നത്. നിലവില്‍ 288 സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here