1300 പോയിന്‍റ് ഉയർന്ന് സെൻസെക്സ്; നിക്ഷേപകർക്ക് ലാഭം 9 ലക്ഷം കോടി

SENSEX

ഡൊണാൾഡ് ട്രംപിന്‍റെ വിജയത്തിൽ അമേരിക്കൻ വിപണിയിൽ ഉണ്ടായ കുതിച്ചു കയറ്റം ആവർത്തിച്ച് ഇന്ത്യൻ വിപണിയും. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു പിന്നാലെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിച്ചത്തോടെയാണ് വിപണിയിലും ഉണർവ് കാണാനായത്.

എല്ലാ മേഖലകളിലെ ഓഹരികളിലും വാങ്ങല്‍ താത്പര്യം പ്രകടമായിരുന്നു. സമീപ കാലയളവിലെ വൻ ഇടിവിന് ശേഷം രണ്ട് വ്യാപാര ദിനങ്ങളിലായി നിഫ്റ്റിയും സെന്‍സെക്‌സും നാല് ശതമാനത്തോളം ഉയര്‍ന്നു.

ALSO READ; കാത്തിരിക്കുന്നത് വന്‍ പിഴ; ആസ്തി വെളിപ്പെടുത്താന്‍ ഇനി ഏതാനും ദിവസം മാത്രം

തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 1,305 പോയന്റ് നേട്ടത്തിൽ 80,423ലും നിഫ്റ്റി 413 പോയന്റ് ഉയര്‍ന്ന് 24,321ലുമെത്തി. വിപണി കുതിച്ചതോടെ നിക്ഷേപകരുടെ സമ്പത്തില്‍ ഒമ്പത് ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ബിഎസ്ഇയില്‍ ലിസറ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 8.66 ലക്ഷം കോടി ഉയര്‍ന്ന് 441.37 ലക്ഷം കോടിയിലെത്തി.

സെന്‍സെക്‌സ് ഓഹരികളില്‍, എല്‍ആന്‍ഡ്ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി പോര്‍ട്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവരും എസ്ബിഐ, എന്‍ടിപിസി ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കിങ് ഓഹരികളും 2.5 ശതമാനം മുതല്‍ നാല് ശതമാനം വരെ നേട്ടമുണ്ടാക്കി.

ALSO READ; വീണിടത്തു നിന്ന് വീണ്ടും വീണ് സ്വർണ്ണം; ഗ്രാമിന് കുറഞ്ഞത് എത്രയെന്നറിയാം

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, ധനകാര്യ സേവനം, പിഎസ്യു ബാങ്ക്, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ 2 മുതൽ 3 ശതമാനം വരെ ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്, എഫ്എംസിജി, മെറ്റല്‍സ്, ഫാര്‍മ എന്നിവ രണ്ട് ശതമാനവും നേട്ടത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News