സെന്തില്‍ ബാലാജിയെ ജയിലിലേക്ക് മാറ്റി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയില്‍നിന്ന് പുഴല്‍ ജയിലിലേക്കു മാറ്റും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 10 ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍നിന്നു ജയിലിലെ ആശുപത്രിയിലേക്കു മാറ്റണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണു സെന്തില്‍.

Also Read: ഏകീകൃത സിവിൽ കോഡിൽ ശശി തരൂരിനെ തള്ളി സാദിഖ് അലി ശിഹാബ് തങ്ങൾ

കഴിഞ്ഞ മാസം 14ന് അറസ്റ്റിലായ സെന്തിലിനെ നെഞ്ചു വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് ഇഡി സെന്തിലിനെ അറസ്റ്റ് ചെയ്തത്.

Also Read: കാമുകന്റെ ചിത്രം പ്രേക്ഷകർക്കു വെളിപ്പെടുത്തി നടി ഇലിയാന ഡിക്രൂസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News