സെന്തിൽ ബാലാജിയുടെ സഹോദരൻ കസ്റ്റഡിയിൽ

തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ കസ്റ്റഡിയിൽ . കൊച്ചിയിൽ നിന്നാണ് അശോക് കുമാറിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോകും.പിടിയിലായ അശോകിനെ വൈകിട്ട് ചെന്നൈയിൽ എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ഇ ഡി കേസിൽ ജയിലിൽ കഴിയുകയാണ് സെന്തിൽ ബാലാജി.

also read:സ്വാതന്ത്ര്യം കിട്ടിയില്ലേ ഇനി രാജ്യത്തിന് വേണ്ടി മരിക്കാൻ കഴിയില്ല, പക്ഷെ ജീവിക്കുന്ന ഞങ്ങളെ തടയാനും കഴിയില്ല: അമിത് ഷാ

സാമ്പത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് തവണ നേരത്തെ ഇ ഡി നോട്ടിസ് അയച്ചെങ്കിലും അശോക് കുമാർ ഹാജരായിരുന്നില്ല. പിന്നാലെ വിദേശത്തേക്ക് കടന്നിരിക്കാമെന്ന സംശയത്തേത്തുടര്‍ന്ന് അധികൃതർ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിൽ നിന്നും കസ്റ്റഡിയിലെടുത്തത്. നേരത്തെ, സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്തതിനു ശേഷം അശോക് കുമാറിന്റെ വീട്ടിലുൾപ്പെടെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

also read:ദുബായില്‍ 491 കിലോഗ്രാം മയക്കുമരുന്നും മുപ്പത് ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു

സെന്തിൽ ബാലാജിയുടെ ബിനാമി പണം ഉപയോഗിച്ച് ആണ് അശോക് കുമാറിന്റെ ഭാര്യ നിർ‌മല സ്വത്ത് സമ്പാദിച്ചത് എന്ന് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു . ഇതിനു പിന്നാലെ നിർമലയോടും നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു.സെന്തിൽ ബാലാജിയുടെ പണം ഉപയോഗിച്ചാണ് അശോക് കുമാർ ബംഗ്ലാവ് നിർമിക്കുന്ന എന്ന വിലയിരുത്തലിൽ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളും ഇടപാടുകളും ഇഡി വിലക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News