പ്രമുഖ തമിഴ് ഗായകൻ സെന്തിൽ ഗണേഷിന്റെ മലയാളത്തിലെ ആദ്യ ഗാനം”ജിലുക്ക് ജിലുക്ക്” ന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

പ്രമുഖ തമിഴ് ഗായകൻ സെന്തിൽ ഗണേഷിന്റെ മലയാളത്തിലെ ആദ്യ ഗാനം”ജിലുക്ക് ജിലുക്ക്” ന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി .’പന്തം ‘സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ‘123 മ്യൂസിക്സ്‌’ ന്റെ യൂട്യൂബ് ചാനലിലൂടെയും, സ്പോട്ടിഫൈ, ഗാനാ, ജിയോ സാവൻ തുടങ്ങിയ മ്യൂസിക് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് പുറത്തിറങ്ങിയത്.ഏറെ ആരാധക പ്രശംസ നേടിയ ‘കാക്ക’ ഷോർട്ട്‌ ഫിലിമിനു ശേഷം അജു അജീഷ് സംവിധാനം ചെയ്ത പന്തം വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ്‌ പി.ടി യും റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വി.എസും സംയുക്തമായി നിർമ്മിച്ച സിനിമയാണ്.

ALSO READ: മന്ത്രി വി.എൻ.വാസവൻ ജോര്‍ദാനിൽ; ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കും

നവാഗതനായ എബിൻ സാഗർ സംഗീതമൊരുക്കിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് അനീഷ് കൊല്ലോളിയാണ്.ഗാനം ആലപിച്ചിരിക്കുന്നത് പ്രമുഖ തമിഴ് ഗായകൻ സെന്തിൽ ഗണേഷാണ്. ചാർളി ചാപ്ലിൻ 2, സുരറൈ പോട്ര്, വിശ്വാസം, ഡി എസ് പി , കാപ്പാൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ശേഷം ആദ്യമായി അദ്ദേഹം മലയാളത്തിൽ പാടുന്നു എന്ന സവിശേഷത കൂടി “ജിലുക്ക് ജിലുക്ക്” എന്ന ഗാനത്തിനുണ്ട്.

ALSO READ: ജഡത്തിനു രണ്ടു ദിവസത്തിന് മേൽ പഴക്കം; പത്തനാപുരത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News