ഒരേ നഗരത്തില്‍ വളര്‍ന്നിട്ടും പരസ്പരം കാണാതെ ഇരട്ട സഹോദരിമാര്‍ കഴിഞ്ഞത് വര്‍ഷങ്ങളോളം. ഒടുവില്‍ ഇവരെ ഒന്നിപ്പിക്കാന്‍ ടിക്ടോക്ക് വേണ്ടിവന്നു..ജനനസമയത്ത് വേര്‍പിരിഞ്ഞ ഇരട്ടക്കുട്ടികളായ ആമി ഖ്വിറ്റിയയും അനോ സര്‍താനിയയും ഒന്നിക്കല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ബിബിസിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.ഒരേ നഗരത്തിന്റെ രണ്ടറ്റത്ത് തനിക്കൊരു സഹോദരിയുണ്ടെന്ന് പോലുമറിയാതെ 19 വര്‍ഷമാണ് ഇരുവരും ജീവിച്ചത്. പരസ്പരം കണ്ടെത്തിയത് ഒരു വൈറല്‍ ടിക്ടോക്കിലൂടെയും.
ALSO READ ;സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു
12 വയസുകാരി ആമി ‘ജോര്‍ജിയാസ് ഗോട്ട് ടാലന്റ്’ എന്ന തന്റെ പ്രിയപ്പെട്ട ടിവി ഷോ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അതിമനോഹരമായി നൃത്തം ചെയ്യുന്ന പെണ്‍കുട്ടിക്ക് തന്റെ അതേ മുഖസാദൃശ്യമാണെന്ന് മനസിലാക്കിയത്. അതേ രൂപമായിരുന്നിട്ടുപോലും അത് തന്റെ നഷ്ട്ടപ്പെട്ട് പോയ സഹോദരിയാണെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. ‘ആമി എന്താണ് വേറെ പേരില്‍ ഡാന്‍സ് ചെയ്യുന്നത്’ എന്ന ചോദ്യം അവള്‍ ഉള്‍പ്പെടെയുള്ളവര്‍ വളര്‍ത്തമ്മയിലേക്ക് എത്തിയെങ്കിലും അവര്‍ ഒഴിഞ്ഞുമാറി.
ALSO READ;ഹൈറിച്ച് മണിചെയിൻ; തട്ടിപ്പുകാർക്കായി വലവിരിച്ച് പൊലീസ്
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അനോയ്ക്ക് തന്റെ പോലെ നീല മുടിയുള്ള ഒരു പെണ്‍കുട്ടിയുടെ ടിക്ടോക്ക് വീഡിയോ ലഭിച്ചു. അനോയുടെ അതേമുഖസാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടു അമ്പരന്ന സുഹൃത്തുക്കള്‍ അനോയ്ക്ക് വീഡിയോ അയച്ചുകൊടുത്തു. ഇത് കണ്ട് ഞെട്ടിയ അനോ തന്റെ യൂണിവേഴ്‌സിറ്റി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ പങ്കിട്ടു. തുടര്‍ന്ന് ഇത് ആമിയിലേക്ക് എത്തുകയയായിരുന്നു.റിയാലിറ്റി ഷോയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കണ്ട പെണ്‍കുട്ടിയാണ് ഇതെന്ന്് ആമിക്ക് മനസിലായി.
ഒടുവില്‍ പരസ്പരം കണ്ടുമുട്ടി. മാതാപിതാക്കളോട് സത്യം തിരക്കിയപ്പോഴാണ് 2002ല്‍ ഏതാനും ആഴ്ചകളുടെ വ്യത്യാസത്തിലാണ് അവരെ ദത്തെടുത്തതെന്ന് കുടുംബം പറയുന്നു.ഇതോടെ വര്‍ഷങ്ങളായി അകന്നു നിന്ന സഹോദരിമാര്‍ കണ്ടുമുട്ടുന്നത്.
ALSO READ ;‘കോട്ടയത്ത് മത്സരിക്കാൻ യോഗ്യൻ താനാണ്’: കേരള കോൺഗ്രസിൽ സീറ്റ് തർക്കം രൂക്ഷം
2002ല്‍ ആണ് ജോര്‍ജിയ സ്വദേശി അസ ഷോണി ഇരട്ടക്കുട്ടികളായ ആമിക്കും അനോയ്ക്കും ജന്മം നല്‍കുന്നത്. പ്രസവത്തിലെ സങ്കീര്‍ണതകള്‍ കാരണം കുട്ടികളെ ഒറ്റക്ക് നോക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനാകാതെ ഭര്‍ത്താവ് കുഞ്ഞുങ്ങളെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ അവര്‍ രണ്ടു ദമ്പതികള്‍ക്ക് കുട്ടികളെ കൈമാറുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here