സെർബിയയിൽ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന് അപകടം; 14 മരണം

SERBIA ACCIDENT

സെർബിയയിൽ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. നോവി സാദ് നഗരത്തിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഈ ദാരുണ സംഭവം.

സ്റ്റേഷനിലെ ബെഞ്ചുകളിൽ ഇരുന്ന യാത്രക്കാരുടെ മുകളിലേക്കാണ് മേൽക്കൂര തകർന്നുവീണത്. മരിച്ചവരിൽ ആറ് വയസുള്ള ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്.

ALSO READ; എന്ന് അവസാനിക്കും ഈ കൂട്ടക്കൊല; ഗാസയില്‍ 50 കുട്ടികളടക്കം നൂറോളം പേരെ കൊന്ന് ഇസ്രയേല്‍

എട്ട് മരണമാണ് ആദ്യം റിപ്പോർട്ട് ചെയ്തതെന്നും എന്നാൽ ഇപ്പോൾ 14 മൃതദേഹങ്ങൾ കണ്ടെത്തിയതായും മന്ത്രി ഇവിക ഡാസിക് മാധ്യമങ്ങളോട് പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം.സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. മേൽക്കൂര തകർന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങി കിടപ്പുണ്ടോ എന്നാണ് പരിശോധിക്കുന്നത്. എൺപതിലധികം പേരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

ALSO READ; 45 ലക്ഷം മേത്തയ്ക്കടിയിൽ സൂക്ഷിച്ച് വയോധിക; മറവിക്ക് പിന്നാലെ സംഭവിച്ചത്

അതേസമയം  നോവി സാദിന്റെ ചരിത്രത്തിലെ ഏറ്റവും ദുഖകരമായ ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി മീലൊസ് അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച രാജ്യത്ത് ദുഃഖാചരണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News