രഞ്ജുഷയ്ക്ക് പിന്നാലെ പ്രിയയും! വിയോഗം ആദ്യ കണ്‍മണിയെ കാണാതെ!

ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. നടി രഞ്ജിഷ മേനോന്റെ വിയോഗത്തിന് പിന്നാലെ സീരിയല്‍ രംഗത്തെ മറ്റൊരു നടി കൂടി വിടവാങ്ങിയിരിക്കുകയാണ്. നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടായെന്നും മരണ വിവരം പങ്കുവെച്ചുകൊണ്ട് നടന്‍ കിഷോര്‍ സത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുഞ്ഞ് ഐ.സി.യുവില്‍ ആണെന്നും കിഷോര്‍ സത്യ അറിയിച്ചു.

ALSO READ: ‘മെസിക്ക് ഒരര്‍ഹതയുമില്ല’; റൊണാള്‍ഡോയ്ക്ക് ആസൂയ! വിമര്‍ശനം ശക്തം

മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐ.സി.യുവിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച് പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.

ALSO READ: ദളപതിയെ കാണണോ? ആധാര്‍ നിര്‍ബന്ധം; ആവേശം ഉയരുന്നു

ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നിന്ന ഭര്‍ത്താവിന്റെ വേദന. ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി.എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും….വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി….മനസ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു….ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍…

ALSO READ: ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങൾ ഒന്നാണ്, മതത്തിനും ജാതിക്കുമപ്പുറം ഞങ്ങളിൽ സ്നേഹം മാത്രം; കേരളീയം വേദിയിൽ മമ്മൂട്ടി

രഞ്ജുഷയുടെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് അടുത്ത ഒന്നുകൂടി….35 വയസ് മാത്രമുള്ള ഒരാള്‍ ഈ ലോകത്തുനിന്ന് പോകുമ്പോള്‍ ആദരാജ്ഞലികള്‍ എന്ന് പറയാന്‍ മനസ് അനുവദിക്കുന്നില്ല…ഈ തകര്‍ച്ചയില്‍ നിന്നും പ്രിയയുടെ ഭര്‍ത്താവിനെയും അമ്മയേയും എങ്ങനെ കരകയറ്റും…
അറിയില്ല….
അവരുടെ മനസുകള്‍ക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ….’, കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ: കാസർകോട് ബസിനുനേരെ ആക്രമണം; ബസ് തടഞ്ഞ് നിർത്തി ബസിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു

പഠനത്തിനും വിവാഹത്തിനും ശേഷം അഭിനയത്തിലേക്ക് സജീവം ആകുന്നതിന്റെ ഇടയിലായിരുന്നു പ്രിയയുടെ മരണം സംഭവിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ആണ് പ്രിയക്ക് ആദരാജ്ഞലികള്‍ നേരുന്നത്. ആദ്യ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ ഇടയിലായിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് പ്രിയയുടെ മരണം സംഭവിക്കുന്നത്. ജോലി ചെയ്യുന്ന അതെ ഹോസ്പിറ്റലില്‍ തന്നെയാണ് പ്രിയ ട്രീറ്റ്‌മെന്റിന് എത്തുന്നതും. അമ്മയുമായി സംസാരിക്കുന്നതിന്റെ ഇടയില്‍ ശാരീരിക അസ്വാസ്ഥ്യം പ്രകടമായതിനെ തുടര്‍ന്നാണ് പ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ഉടനെത്തന്നെ പ്രിയയുടെ ആരോഗ്യ സ്ഥിതി വഷളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News