സീരിയല്‍ താരം ഡോളി സോഹി അന്തരിച്ചു

ടെലിവിഷന്‍ താരം ഡോളി സോഹി അന്തരിച്ചു. 47 വയസായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഡോളിയുടെ അന്ത്യം. സെര്‍വിക്കല്‍ കാന്‍സര്‍ ആയിരുന്നു.
മരണവാര്‍ത്ത സ്ഥിരീകരിച്ചത് താരത്തിന്റെ സഹോദരന്‍ മന്‍പ്രീതാണ്.

ALSO READ: ‘പാരറ്റ് ഫീവർ’ ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ; അഞ്ച് പേർ മരിച്ചു, മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

സര്‍വിക്കല്‍ കാന്‍സര്‍ സ്ഥിരീകരിച്ചത് ആറ് മാസം മുമ്പാണ്. അതിനു ശേഷം അര്‍ബുദം ശ്വാസകോശത്തിലേക്ക് പടരുകയായിരുന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസം രാത്രിയോടെ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ALSO READ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് തുടർ ചികിത്സക്ക് സഹായം തേടുന്നു

ഡോളിയുടെ സഹോദരി അമന്‍ദീപ് സോഹി മ‍ഞ്ഞപ്പിത്തം ബാധിച്ച് മരിച്ച അടുത്ത ദിവസമാണ് ഡോളിയും വിടപറയുന്നത്. അമന്‍ദീപ് സോഹിയും നടിയായിരുന്നു. പരിനീതി, കുങ്കും ഭാഗ്യ, മേരി ആഷിഖി തും സേ ഹി തുടങ്ങിയ സീരിയലുകളിലെ നിറസാന്നിധ്യമായിരുന്നു ഡോളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News