കേരളപ്പിറവി ദിനത്തില്‍ പ്രശസ്ത നടിയും ഡോക്ടറുമായ പ്രിയയുടെ വിയോഗം ഏവരുടെയും കണ്ണുനിറച്ച വാര്‍ത്തയാണ്. എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് പ്രിയ ആകസ്മികമായി വിടവാങ്ങിയത്. ജോലി ചെയ്യുന്ന ആശുപത്രയില്‍ പതിവ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് പ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ALSO READ: 19 -കാരനായ പിതാവ് മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി
കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തിരുന്നു, കുഞ്ഞിന്റെ നില ഗുരുതരമാണെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രിയയുടെ അച്ഛന്റെ വാക്കുകളാണ് ഇങ്ങനെ: ” ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവള്‍ക്ക് ഡയേറിയ കൂടി പിടിപെട്ടു. ഓപ്പറേഷന്‍ ചെയ്താണ് കുഞ്ഞിനെ പുറത്തെടുത്തത്. പക്ഷേ ആള് പോയി. എട്ടു മാസം തികയുന്നതേ ഉണ്ടായിരുന്നുള്ളു. പ്രിയ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തിരുന്ന ആശുപത്രിയാണിത്. കുഞ്ഞിന്റെ അവസ്ഥ മോശമാണെന്നാണ് പറയുന്നത്. വേറെ ആശുപത്രിയിലോട്ട് മാറ്റിയാലും രക്ഷപ്പെടാന്‍ സാധ്യത തുറവാണെന്ന് പറയുന്നു. എന്തു ചെയ്യാനാ? നഷ്ടപ്പെട്ടു പോയി. എന്റെ ഒരേയൊരു മകളാണ്. അവള്‍ മാത്രമേ ഞങ്ങള്‍ക്കുള്ളു.”
ALSO READ: മലയാളത്തിൻറെ മഹോത്സവ രാവിൽ അമ്മത്തൊട്ടിലിൽ പെൺകുരുന്ന്; പേര് “കേരളീയ”
ബാംഗ്ലൂര്‍ സ്വദേശി ശരവണനാണ് പ്രിയയുടെ ഭര്‍ത്താവ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു പ്രിയ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here