സിനിമ സീരിയല്‍ താരം ഹരിത ജി നായര്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ദൃശ്യം 2, ട്വല്‍ത് മാന്‍ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ ഹരിത അഭിനയിക്കുന്ന ശ്യാമാംബരം സീരിയലിലെ തനൂജ് മേനാന്‍, രശ്മി ബോബന്‍, കസ്തൂരിമാനിലെ കൃഷ്ണ പ്രിയ എന്നിവരും പങ്കെടുത്തു. ഇരുവരുടെയും വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ALSO READ: ‘യജമാനന്റെ കുഴിമാടത്തിൽ കാത്തിരിക്കുന്ന നായ’, സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ശ്വാന വർഗത്തിന്റെ കഥ
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയാണ് വിനായക് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം.കസ്തൂരിമാനിലെ ശ്രീക്കുട്ടിയെന്ന കഥാപാത്രത്തിലൂടെയാണ് ഹരിത ശ്രദ്ധേയയായത്. നിലവില്‍ ശ്യാമാംബരം സീരിയയില്‍ അഭിനയിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചെറുപ്പം തൊട്ടേയുള്ള സുഹൃത്തുക്കളാണ് ഇരുവരും. എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമേ ഉള്ളൂവെന്നും ലവ് സ്റ്റോറി ഉണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണ് ഇതെന്നും ഹരിത നേരത്തെ പറഞ്ഞിരുന്നു. നഴ്‌സിംഗ് പഠനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു റിയാലിറ്റി ഷോയിലേക്കും അവിടെനിന്ന് അഭിനയത്തിലേക്കും ഹരിത എത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here