നിറവയറിൽ നൃത്തം ചെയ്‌ത്‌ സീരിയൽ നടി, വീഡിയോ എടുത്തത് മകൾ; സമൂഹ മാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ

നിറവയറിൽ നൃത്തം ചെയ്‌ത്‌ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് സീരിയല്‍ നടി ലക്ഷ്മി പ്രമോദ്. രണ്ടാമതും അമ്മയാവാന്‍ ഒരുങ്ങുന്ന താരം കുറേക്കാലമായി സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ഈ വീഡിയോ വൈറലായതോടെ ഒരു ഒന്നൊന്നര തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്.

ALSO READ: മെസിയുടെ പേരിൽ ഇനി വൈനും, ആഘോഷവേളകളെ ആനന്ദകരമാക്കാം ലിയോണൽ കളക്ഷനൊപ്പമെന്ന് താരം; ചിത്രങ്ങൾ പങ്കുവെച്ച് താരം

ഗർഭകാലത്തെ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രേക്ഷകരുമായി നിരന്തരം പങ്കുവെക്കുമായിരുന്നു. ‘ഈ ട്രെന്‍ഡ് എനിക്കെങ്ങനെ ഒഴിവാക്കാനാകും. നിറവയറില്‍ ഡാന്‍സ് കളിക്കുന്നത് വളരെ മനോഹരമായൊരു വികാരമാണ്. ഞന്‍ വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ കുഞ്ഞ് എന്റെ വയറ്റിനകത്ത് നിന്നും ചവിട്ടുകയാണെന്നും’, പറഞ്ഞാണ് വൈറലായ നൃത്ത വീഡിയോ ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്.

ALSO READ: കൊച്ചുമകന് വിദേശത്ത് പോകാന്‍ പണം നല്‍കിയില്ല; കിടപ്പുരോഗിയായ അച്ഛനെ മകന്‍ തീകൊളുത്തി കൊന്നു

അതേസമയം, വീഡിയോയുടെ താഴെ നിരവധി പേരാണ് സമ്മിശ്ര കമന്റുകളുമായി എത്തുന്നത്. കുഞ്ഞിനോട് ചെയ്യുന്ന ക്രൂരത മുതൽ ഇതാണ് കിടിലൻ മമ്മി എന്ന് വരെ കമന്റുകളിൽ ഉണ്ട്. ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്ന ലക്ഷ്മി പ്രമോദ് ഇപ്പോള്‍ വിശ്രമത്തിലാണ്. അഭിനയത്തോട് തത്കാലത്തേക്ക് വിട പറയുകയാണെന്നും ഇനി ഗര്‍ഭകാലം ആസ്വദിക്കാനുള്ള തീരുമാനത്തിലാണെന്നും അടുത്തിടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ലക്ഷ്മി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News