മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റ് രണ്ടു കാറുകളിൽ ഇടിച്ചു

SERIAL ACTRESS

മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റ് രണ്ടു കാറുകളിൽ ഇടിച്ചു.  തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) , ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗത കുരുക്കായിരുന്നു.

ALSO READ; കണിയാപുരത്ത് പാർവതി പുത്തനാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

രജിത ഓടിച്ചിരുന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയിൽ ഇടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മദ്യലഹരിയിൽ ആണോ എന്ന സംശയത്തെ തുടർന്ന് നടിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗത കുരുക്കുണ്ടായതിനെ തുടർന്ന് പന്തളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News