തിരുവനന്തപുരത്ത് സീരിയല്‍ നടിയെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സീരിയല്‍ നടിയെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ സീരിയല്‍ നടി രഞ്ജുഷ മേനോനെയാണ് (35) ശ്രീകാര്യം കരിയത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമൊത്ത് ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Also Read: തലശ്ശേരിയിൽ സ്വകാര്യ ബസ്സുകാരുടെ മിന്നൽ പണിമുടക്ക്; ജനം വലഞ്ഞു

സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയയാണ് രഞ്ജുഷ മേനോൻ.

കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോൻ ടിവി ചാനലിൽ അവതാരകയായിട്ടാണ് കരിയർ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ഇരുപതിലധികം സീരിയലുകളിൽ അഭിനയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News