വിദ്യാമ്മയുടെ വീട്ടില്‍ നിന്നും ചിലങ്കയുടെ ശബ്ദം, പ്രേതബാധയുണ്ടെന്ന് പറയുന്നു, ചെന്ന് നോക്കിയപ്പോൾ ഞാൻ കണ്ട കാഴ്ച വേറെയായിരുന്നു; സീമ ജി നായർ

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയായിരുന്നു ശ്രീവിദ്യ. നിരവധി സിനിമകളിൽ നായികയായും അമ്മയായുമെല്ലാം ശ്രീവിദ്യ മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തിരുവന്തപുരത്തെ ശ്രീവിദ്യയുടെ വീട്ടിൽ പോയപ്പോഴുണ്ടായ നടി സീമ ജി നായരുടെ അനുഭവമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വീട് പൊടിപിടിച്ചു നശിക്കുന്നു എന്ന് പറഞ്ഞത് കേട്ട് വൃത്തിയാകാൻ ചെന്നപ്പോൾ തനിക്കുണ്ടായ അനുഭവങ്ങളാണ് സീമ ജി നായർ പറഞ്ഞത്.

ശ്രീവിദ്യയുടെ വീടിനെ കുറിച്ച് സീമ ജി നായർ

ALSO READ: എലിസബത്ത് തങ്കമാണ്, പ്യൂർ ക്യാരക്ടറാണ്, പക്ഷെ.. ഇപ്പോൾ എന്റെ കൂടെയില്ല, ഞാനും അവളുടെ കൂടെയില്ല; വിധിയെന്ന് ബാല

വിദ്യാമ്മയെ ഞാന്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. വിദ്യാമ്മയുടെ വീട്ടില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ അതിന്റെ കാര്യങ്ങള്‍ നോക്കാന്‍ പോയിരുന്നു. ഇത് ഞാനൊരു അഭിമുഖത്തിലും പറഞ്ഞിട്ടില്ല. ശ്രീവിദ്യാമ്മ മരിച്ച ശേഷം അവരുടെ വീട് അടച്ചു കിടക്കുകയായിരുന്നു. അപ്പോള്‍ അതിന്റെ ചുമതലക്കാര്‍ എന്നെ വിളിച്ചു. അതൊന്ന് വൃത്തിയാക്കിയെടുക്കണം എന്ന് പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അവിടുത്തെ മതില്‍ പൊളിഞ്ഞു, അമ്മ നട്ടു വളര്‍ത്തിയ മരം വീണു നശിച്ചു പോയി.

ചുറ്റുവട്ടത്തുള്ളവര്‍ അവിടെ നിന്നും രാത്രി ചിലങ്കയുടെ ശബ്ദം കേള്‍ക്കാം, പ്രേതബാധയുണ്ട് എന്നൊക്കെ പറഞ്ഞു. അത്തരം റൂമറുകള്‍ പ്രചരിച്ചു. തിരുവനന്തപുരത്തെ വീടിനെക്കുറിച്ച്. അങ്ങനെ അശുഭമായ ടോക്കുകള്‍ വന്നപ്പോള്‍ അത് നോക്കിയിരുന്നവര്‍ എന്നെ ബന്ധപ്പെട്ടു. ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ അവിടെ ചെന്നു. അരക്കു പോലെയായിരുന്നു അവിടെ ചെളിയുണ്ടായിരുന്നത്. അത്രയും കാലം പൊടി പിടിച്ചു കിടക്കുകയായിരുന്നല്ലോ. അതൊക്കെ ഉരച്ച് തേച്ച് കഴുകി. രണ്ട് മൂന്ന് പേര്‍ കുത്തിയിരുന്ന് ഉരച്ച് തേച്ച് കഴുകയായിരുന്നു.

ALSO READ: എസ്എഫ്ഐയുടെ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയായ ബേസിലും കെഎസ്‌യു പ്രതിനിധിയായ എലിസബത്തും; രാഷ്ട്രീയത്തെ കുറിച്ച് ബേസിൽ പറയുന്നു

മൊത്തം വൃത്തിയാക്കി. സ്വത്തുക്കളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കബോര്‍ഡുകളൊക്കെ പൂട്ടൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു. അടുത്തു നിന്നും ആശാരിയെ വിളിച്ച് പൂട്ടൊക്കെ വച്ചു. എല്ലാ ദിവസവും വീട് തുറക്കണമെന്നും തുളസി തറയില്‍ വിളക്ക് വെക്കണം എന്നൊരാളെ ഏല്‍പ്പിച്ചു. ഇനി നാട്ടുകാര്‍ നോക്കുമ്പോള്‍ ചിലങ്കയുടേയും കുറുവടിയുടേയുമൊന്നും ശബ്ദമൊന്നും കേള്‍ക്കാന്‍ പാടില്ല. വര്‍ഷങ്ങളോളം ആ കുട്ടി അവിടെ എല്ലാ ദിവസവും അവിടെ തൂത്തുവാരി വിളക്കു വെക്കുമായിരുന്നു. ഇപ്പോള്‍ നടി അഞ്ജിതയാണ് നോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News