ഭർത്താവിനെ തിരഞ്ഞു ഫ്ലാറ്റിൽ ചെന്ന ഭാര്യ കണ്ടത് മറ്റൊരു യുവതിയെ, ഒടുവിൽ പ്രമുഖ തമിഴ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

പ്രമുഖ തമിഴ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി തമിഴ്‌നാട് പൊലീസ്. സിനിമാ സീരിയൽ താരമായ രാഹുല്‍ രവിക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. തന്നെ ശാരീകമായി ഉപദ്രവിച്ചുവെന്ന ഭാര്യ ലക്ഷ്മി എസ് നായരുടെ പരാതിയില്‍ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഇയാൾ ഒളിവിൽ പോയിരിക്കുന്നത്.

ALSO READ: കൂടത്തായി കൂട്ടക്കൊല; കറി ആൻഡ് സയനൈ‍ഡ്–ദ് ജോളി ജോസഫ് കേസ് ട്രെയിലർ റിലീസ് ചെയ്തു

നടനും ഭാര്യ ലക്ഷ്മി എസ് നായരും തമ്മിൽ പിരിയുന്നു എന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ അടക്കം സജീവമായിരുന്നു. അടുത്തിടെ ഒരു ഫ്ലാറ്റില്‍ വച്ച് രാഹുല്‍ രവിയെ ലക്ഷ്മി കണ്ടുപിടിച്ചത് വലിയ വിവാദമായിരുന്നു. 2020 ൽ ആയിരുന്നു രാഹുലും ലക്ഷ്മിയും വിവാഹിതരായത്. പക്ഷെ ഇരുവരും തമ്മിൽ തുടക്കത്തിലേ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.

ALSO READ: അധ്യാപകരുടെ ലാറ്ററല്‍ എന്‍ട്രി നിയമനം; ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി കേന്ദ്രം

2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ പോലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കും രാഹുലിന്റെ അപ്പാർട്ട്മെന്റിലേക്ക് പോയപ്പോഴാണ് ഭാര്യ ലക്ഷ്മി എസ് നായർ നടനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടത്. ഇത് ലക്ഷ്മി നല്‍കിയ ഗാര്‍ഹിക പീഢന പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. വളരെക്കാലത്തെ പ്രണയത്തിന് ശേഷമാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്. മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുൽ നിരവധി സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News