മൂന്ന് ഗര്‍ഭിണികളെ ബലിനല്‍കാന്‍ ആവശ്യം, പിന്മാറിയതോടെ കൊലപാതകം; പിടിയിലായത് 11 പേരെ കൊന്ന സീരിയല്‍ കില്ലര്‍, ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍

11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍. ആര്‍. സത്യനാരായണ(47)യെയാണ് തെലങ്കാന പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ താന്‍ പതിനൊന്നുപേരെ കൊലപ്പെടുത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഹൈദരാബാദ് സ്വദേശിയും വസ്തുകച്ചവടക്കാരനുമായ വെങ്കിടേഷിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

Also Read : പുകവലി തലച്ചോറിനെ ദോഷകരമായി ബാധിക്കും; പഠന റിപ്പോർട്ട്

റിയല്‍ എസ്റ്റേറ്റ് ഏജന്റ് ചമഞ്ഞ് പണം തട്ടുകയും കൊലപാതകം നടത്തുകയും ചെയ്യുന്നതാണ് സത്യനാരായണന്റെ പതിവ് രീതി. 2020 മുതല്‍ മറ്റുപത്തു പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി. നിധിശേഖരം കണ്ടെത്തിനല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് സത്യനാരായണ കൊലപാതകങ്ങള്‍ നടത്തിയതെന്ന് പോലീസ് പറഞ്ഞു.

2020-ല്‍ രേവള്ളിയില്‍ നാലംഗ കുടുംബത്തെയും 2021-ല്‍ കൊല്ലപുരിലും നാഗര്‍കുര്‍ണൂലിലുമായി ഓരോരുത്തരെയും കൊലപ്പെടുത്തി. 2022-ല്‍ നാഗര്‍കുര്‍ണൂലില്‍ ഒരാളെ കൂടി കൊലപ്പെടുത്തി. ഈ വര്‍ഷം ആന്ധ്രാപ്രദേശിലെ അനന്ത്പുരിലും കര്‍ണാടകയിലെ റായ്ച്ചൂരിലും ഒരോരുത്തരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ബിസിനസിന് പുറമേ വസ്തുവകകളില്‍ നിധിശേഖരം ഒളിഞ്ഞിരിക്കുന്നുണ്ടെന്നും മന്ത്രവാദത്തിലൂടെ ഇത് കണ്ടെത്താമെന്നും വാഗ്ദാനം നല്‍കിയാണ് പ്രതി ഇരകളെ കുടുക്കിയിരുന്നത്. കൊല്ലപ്പെട്ട വെങ്കിടേഷും സമാന ആവശ്യവുമായാണ് പ്രതിയെ സമീപിച്ചത്. തുടര്‍ന്ന് പത്തുലക്ഷം രൂപയും കൈമാറി.

Also Read : വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കുഴല്‍പ്പണവേട്ട; പിടികൂടിയത് 26 ലക്ഷം രൂപ

തുടര്‍ന്ന് മന്ത്രവാദത്തിന്റെ ഭാഗമായി മൂന്ന് ഗര്‍ഭിണികളെ നരബലി നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടതോടെ വെങ്കിടേഷ് പിന്മാറി. പണവും തിരികെചോദിച്ചു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നവംബര്‍ നാലാം തീയതി വെങ്കിടേഷിനെ നാഗര്‍കുര്‍ണൂലിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ പ്രതി പ്രസാദമെന്ന് പറഞ്ഞ് പാലില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു.

വെങ്കിടേഷ് ബോധരഹിതനായതോടെ ഇദ്ദേഹത്തിന്റെ വായിലും ശരീരത്തിലും ആസിഡ് ഒഴിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ദിവസങ്ങളായിട്ടും വെങ്കിടേഷിനെക്കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ ഭാര്യയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News