പീഡന കേസില്‍ ജയിലിലായി; പരോളിലിറങ്ങിയ പ്രതി പ്രായപൂര്‍ത്തിയാകാത്ത മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു, സംഭവം ഛത്തീസ്ഗഢില്‍

STOP RAPE

ജയില്‍ല്‍ നിന്നും പരോളിലിറങ്ങിയ പ്രതി മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. വടക്കന്‍ ഛത്തീസ്ഗഢിലെ കൊരിയ ജില്ലയിലാണ് സംഭവം. ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ യാണ് പ്രതി പരോളിലിറങ്ങിയത്.

തുടര്‍ന്ന് 11-കാരിയായ മകളേയും 12-കാരിയായ മരുമകളേയും 36-കാരനായ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതി സീരിയല്‍ റേപ്പിസ്റ്റാണെന്നും പോലീസ് വ്യക്തമാക്കി. പോക്സോ, ബി.എന്‍.എസ്. നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

Also Read : പട്ടിക്കുട്ടികള്‍ ചത്തതിന് ഭര്‍ത്താവ് കുറ്റപ്പെടുത്തി; ശകാരത്തില്‍ മനംനൊന്ത് പൊലീസുകാരി ജീവനൊടുക്കി

ഒക്ടോബര്‍ 19-ന് വീട്ടില്‍ വെച്ചാണ് പ്രതി തന്നെ ബലാത്സംഗം ചെയ്തതെന്ന് മകള്‍ പോലീസിന് മൊഴിനല്‍കി. ഒക്ടോബര്‍ 21-നാണ് പ്രതി മരുമകളെ ബലാത്സംഗം ചെയ്തതെന്ന് കൊരിയ എസ്.പി. സുരാജ് സിങ് പരിഹര്‍ പറഞ്ഞു.

വിറക് ശേഖരിക്കാനെന്ന വ്യാജേനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും മരുമകളേയും പ്രതി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ പോലീസിനെ സമീപിച്ച വിവരം അറിഞ്ഞതോടെ പ്രതി രക്ഷപ്പെട്ട് ഒളിവില്‍ പോയി.

ബലാത്സംഗത്തിനുശേഷമുണ്ടായ മാനസികാഘാതത്തെ തുടര്‍ന്ന് സംഭവം ആരോടും പറയാന്‍ കുട്ടികള്‍ തയ്യാറായിരുന്നില്ല. പിന്നീട് ഇരുവരും തങ്ങളുടെ ദുരനുഭവം പരസ്പരം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന് ശേഷം ഇരുവരും പൊലീസിനെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News