കാസര്‍ഗോഡ് ആക്രിക്കടയില്‍ തുടര്‍ച്ചയായി മോഷണം നടത്തി; പ്രതികള്‍ പിടിയില്‍

കാസര്‍ഗോഡ് ആക്രിക്കടയില്‍ തുടര്‍ച്ചയായി മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. കര്‍ണാടക-തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച സാധനങ്ങളുമായി രക്ഷപ്പെടുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

കര്‍ണ്ണാടക ഹാസന്‍ അംഗഡിഹള്ളിയിലെ ബബ്രുവാഹന്‍ എന്ന അശോകന്‍, തമിഴ്‌നാട് ശിരിമംഗലം കല്ലഗുമുച്ചിയിലെ ഹരിശ്ചന്ദ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയ്യിലുള്ള സഞ്ചി പരിശോധിച്ചപ്പോള്‍ പിത്തള സാധനങ്ങളും സിസിടിവി ക്യാമറകളും കണ്ടെത്തി. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് പൊസോട്ട് ബഡാജെയിലെ കരീമിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയില്‍ നിന്ന് കവര്‍ന്ന സാധനങ്ങളാണെന്ന് വ്യക്തമായത്. ഒരു കിലോ പിത്തള സാധനങ്ങളും രണ്ട് സിസിടിവി ക്യാമറയുമാണ് മോഷണം പോയത്.

Also Read: ബീഹാറില്‍ ആത്മവിശ്വാസത്തോടെ ഇടതുപക്ഷം; ആശങ്കയില്‍ ബിജെപി

ഇതേ കടയില്‍ നേരത്തെ രണ്ട് തവണ കവര്‍ച്ച നടന്നിരുന്നു. രണ്ട് തവണയും കവര്‍ച്ച ചെയ്ത സാധനങ്ങളുമായി രക്ഷപ്പെട്ട മോഷ്ടാക്കള്‍ മൂന്നാം തവണയാണ് പിടിയിലായത്. അന്ന് സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത് പിടിയിലായ പ്രതികളാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News