തൃശൂർ കുന്നംകുളത്ത് വ്യാപാര സ്ഥാപനങ്ങളിൽ മോഷണ പരമ്പര

തൃശൂർ കുന്നംകുളത്ത് വ്യാപാര സ്ഥാപനങ്ങളിൽ മോഷണ പരമ്പര. നഗരത്തിലെ മൂന്നു വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം കവർന്ന മോഷ്ടാവ് നാല് സ്ഥാപനങ്ങളിൽ മോഷണശ്രമവും നടത്തി. കുന്നംകുളം – ഗുരുവായൂര്‍ റോഡിലുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.

Also read:ബാറ്ററിക്ക് വില കുറവ്; ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറച്ച് ടാറ്റ മോട്ടോര്‍സ്

കുന്നംകുളം ഗുരുവായൂർ റോഡിൽ ഖാദി ഭവന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് ഞായറാഴ്ച പുലർച്ചെ മോഷണവും മോഷണശ്രമവും നടന്നത്. ജനസേവ കേന്ദ്രത്തിൽ നിന്ന് 3,000 രൂപയും, സി വി സ്റ്റോറിൽ നിന്ന് 3,400 രൂപയും, രാഗം വാച്ചുകടയിൽ നിന്നും 5,00 രൂപയും മോഷ്ടാവ് കവര്‍ന്നു.

Also read:നാല് ഡിഗ്രി വരെ കൂടാം; സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സിബിൻ സ്റ്റേഷനറി, എം എസ് വിഷൻ വേൾഡ്, എം എസ് കിച്ചൻ വേൾഡ് തുടങ്ങി നാലോളം വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമവും നടന്നിട്ടുണ്ട്. സ്ഥാപനങ്ങളുടെ പൂട്ടു തകർത്താണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. ക്യാഷ് കൗണ്ടറിലെ പെട്ടിയിൽ ചില്ലറയായി സൂക്ഷിച്ചിരുന്ന തുകയാണ് കവർന്നിട്ടുള്ളത്. പുലർച്ചെ ഒരു മണിക്കും നാലുമണിക്കും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്. ജനസേവ കേന്ദ്രത്തിലെ സിസിടിവി ക്യാമറയും മോഷ്ടാവ് തകർത്തിട്ടുണ്ട്. സമീപത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News