കൊല്‍ക്കത്തയില്‍ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ തുടര്‍ച്ചയായ ആറാം ദിവസവും ചോദ്യം ചെയ്യുന്നു. അതിനിടെ ഇയാള്‍ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോളേജ് മുന്‍ സൂപ്രണ്ട് രംഗത്തെത്തി. ഇയാള്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ബംഗ്ലാദേശിലേക്ക് കടത്താറുണ്ടെന്നും പരീക്ഷയില്‍ വിജയിക്കാന്‍ വിദ്യാര്‍ത്ഥികളില്‍
നിന്നും പണം കൈപ്പറ്റാറുണ്ടെന്നും സൂപ്രണ്ട് പ്രതികരിച്ചു. അതേസമയം പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് ഡോക്ടറര്‍മാരുടെ പ്രതിഷേധം തുടരുകയാണ്.
ആര്‍ ജി കര്‍ ആശുപത്രിയില്‍ ഡോകടറെ ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ പ്രിന്‍സിപ്പളിനടക്കം പങ്കുണ്ടെന്ന് ഡോക്ടറര്‍മാരും കുടുംബവും ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിബിഐ തുടര്‍ച്ചായ ആറാം ദിവസവും സന്ദീപ് ഘോഷിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ ഇയാളുടെ മറുപടിയില്‍ പൊരുത്തക്കേടുകളുണ്ടെന്നും നുണപരിശോധനക്ക് വിധേയമാക്കുമെന്നും സിബിഐ അറിയിച്ചു. അതിനിടെ ഇയാള്‍ക്കെതിരെ ഗുരുതരഅഴിമതി ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
സന്ദിപ് ഘോഷ് ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ബംഗ്ലാദേശിലേക്ക് കടതത്താറുണ്ടെന്നും പരീക്ഷയില്‍ വിജയിക്കാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം കൈപ്പറ്റിയതായും മുന്‍ സൂപ്രണ്ട് പ്രതികരിച്ചു. അതേസമയം ആശുപത്രിയില്‍ ആക്രണം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. രണ്ട് എസ്പിമാരെയും ഒരു ഇന്‍പ്രക്ടറെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു.
അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയിലും ദില്ലിയിലുമടക്കും ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലാണ്. കേന്ദ്രസേനയെ വിന്യസിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ ആശുപത്രിയില്‍ സിഐഎസ്എഫ് സുരക്ഷയൊരുക്കിയിട്ടുണ്ട്. എന്നാൽ കേസിനെ അട്ടിമറിക്കാനാണ് മമത സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here