മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി

മുസാഫർനഗറിലെ സ്കൂളിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ്. 3 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അദ്ധ്യാപിക തൃപ്തി ത്യാഗിനെതിരെ ചുമത്തിയത്. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ആണ് അധ്യാപികക്കെതിരെ 2015ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ കർശനമായ സെക്ഷൻ 75 ചുമത്തിയത്.

ALSO READ:കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവെച്ച് ഇന്ത്യ

കഴിഞ്ഞ മാസം ഖുബ്ബാപൂർ പ്രദേശത്തെ സ്‌കൂളിലാണ് വിവാദമായ സംഭവം നടന്നത്. മുസ്ലിം വിഭാ​ഗത്തിൽ നിന്നുള്ള കുട്ടിയെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും സഹപാഠികളോട് മർദ്ദിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു അധ്യാപിക. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ രാജ്യത്ത് ഒന്നാകെ പ്രതിഷേധമുയർന്നു. തുടർന്നാണ് അധ്യാപികക്കെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 504, 323 എന്നിവ പ്രകാരമായിരുന്നു ആദ്യം കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 ഉൾപ്പെ‌ടുത്തി.

ALSO READ:ട്രോളി ബാഗില്‍ യുവതിയുടെ അഴുകിയ മൃതദേഹം; കര്‍ണാടക പൊലീസ് അന്വേഷണത്തിനായി കേരളത്തില്‍ 

ജെജെ ആക്ടിലെ സെക്ഷൻ 75 പ്രകാരം കുറ്റാരോപിതനായ ഒരാൾക്ക് പരമാവധി 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പ് ചേർക്കാൻ തീരുമാനിച്ചത്. വീഡിയോയിൽ അധ്യാപിക ആൺകുട്ടിയെ ശാരീരികമായി ആക്രമിക്കാൻ മറ്റ് വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതായി വ്യക്തമായെന്നും അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News