നിസ്‌ക്കാരത്തെ അവമതിക്കുന്ന വടകരയിലെ പ്രസംഗം; യു ഡി എഫ് മാപ്പ് പറയണം: ഐ എന്‍ എല്‍

വടകരയില്‍ ആര്‍ എം പി നേതാവ് കെ എസ് ഹരിഹരന്‍ നടത്തിയ നിസ്‌ക്കാരത്തെ അവഹേളിക്കുന്ന വര്‍ഗീയ പ്രസംഗത്തിന് യു ഡി എഫ് നേതാക്കള്‍ മാപ്പ് പറയണമെന്ന് ഐ എന്‍ എല്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും , ശാഫി പറമ്പിലിന്റെയും കെ കെ രമ എം എല്‍ എ യുടെയും സാന്നിധ്യത്തിലാണ് സമസ്ത ഇ കെ വിഭാഗം നേതാവ് മുക്കം ഉമര്‍ ഫൈസിയെ അവഹേളിക്കുന്ന വിധം ആര്‍ എം പി നേതാവ് പ്രസംഗിച്ചത്.

Also Read: പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്

‘മുക്കം മൗലവിക്ക് നിസ്‌ക്കരിക്കാന്‍ മുട്ടി’ എന്ന പ്രയോഗം തന്നെ അവഹേളന പരമാണ്. മഗ്രിബ് നമസ്‌കാരം സന്ധ്യാനേരത്ത് തന്നെ നിര്‍വ്വഹിക്കണമെന്നതാണ് മുസ്ലിം കര്‍മ്മ ശാസ്ത്ര ശാസനം, കോഴിക്കോട് സി പി എം നടത്തിയ സി എ എ വിരുദ്ധ സമ്മേളനത്തിനിടെ ഉമര്‍ ഫൈസി വേദിയില്‍ വെച്ച് നിസ്‌കരിച്ചതാണ് ഹരിഹരന്റെ രക്തം തിളപ്പിച്ചതെങ്കില്‍ അത് ഏത് രോഗത്തിന്റെ ലക്ഷണമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ഒരു വിശ്വാസി സമൂഹത്തെ മൊത്തം അവഹേളിക്കുന്ന ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരു മതേതര സമൂഹത്തില്‍ പാടില്ലാത്തതാണ്. അതുകൊണ്ട് തന്നെ ഹരിഹരന്റെ വര്‍ഗീയ പ്രസംഗത്തിന് കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ യൂ ഡി എഫ് നേതാക്കള്‍ തയ്യാറാവണമെന്നും ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News