സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരായി സെറോദ സ്ഥാപകർ

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വ്യക്തികളായി ഓണ്‍ലൈന്‍ ബ്രോക്കറേജ് ഫേം സെറോദ സ്ഥാപകരായ നിതിന്‍ കാമത്തും സഹോദരന്‍ നിഖില്‍ കാമത്തും. രാജ്യത്ത് ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് ആപ്പുകളിലൊന്നാണ് സെറോദ. ഈ സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ചാണ് ഇരുവരുടെയും ശമ്പള വിവരം പുറത്തു വന്നത്. ഇരുവര്‍ക്കും വാര്‍ഷിക ശമ്പളമായി 72 കോടി രൂപ വീതമാണ് ലഭിക്കുന്നത്. നിതിന്‍ കാമത്തിന്റെ ഭാര്യയും കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറുമായ സീമ പാട്ടീലിന് 36 കോടി രൂപയുമാണ് ശമ്പളം.

ALSO READ: അഭിനയത്തോട് വലിയ പാഷൻ ഇല്ലാ; പ്രണവ് മോഹൻലാലുമായുള്ള അനുഭവം പങ്കുവെച്ച് ധ്യാൻ ശ്രീനിവാസൻ

2021-22 സാമ്പത്തിക വര്‍ഷത്തില്‍ നിതിനും സഹോദരന്‍ നിഖില്‍ കാമത്തും നിതിന്റെ ഭാര്യ സീമ പാട്ടീലും കമ്പനിയില്‍ നിന്ന് 100 കോടി രൂപ വീതം ശമ്പളം എടുക്കാനുള്ള തീരുമാനം വാര്‍ത്തയായിരുന്നു. എന്നാല്‍ 100 കോടി രൂപ ശമ്പളം തങ്ങല്‍ കൈപറ്റുന്നില്ലെന്നായിരുന്നു നിതിന്‍ കാമത്ത് അറിയിച്ചത്. എന്‍ട്രാക്കര്‍ റിപ്പോര്‍ട്ട് അനുസരിച്ച് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായി നടപ്പ് സാമ്പത്തിക വര്‍ഷം 623 കോടി രൂപയാണ് സെറോദ ചെലവിട്ടത്. ഇതില്‍ 380 കോടി രൂപ ശമ്പള ഇനത്തില്‍ മാത്രം ചെലവിട്ട തുകയാണ്.

ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാളാണ് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന രണ്ടാമത്തെ വ്യക്തി. 12 കോടി രൂപയാണ് റിതേഷ് അഗര്‍വാളിന്റെ സാലറി.

ALSO READ: ശബരിമല അപ്പാച്ചിമേട്ടില്‍ പെണ്‍ക്കുട്ടി കുഴഞ്ഞുവീണു മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News