അടച്ചിട്ട ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനുകളിലെ സര്‍വീസുകൾ ഇന്ന് മുതല്‍ പ്രവർത്തനമാരംഭിച്ചു

അടച്ചിട്ട ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനുകളിലെ സര്‍വീസുകൾ ഇന്ന് മുതല്‍ വീണ്ടും പ്രവർത്തനം തുടങ്ങി. കനത്ത മഴയെ തുടർന്നാണ് മെട്രോ സ്റ്റേഷനുകൾ തുറന്നത്.ഓൺപാസീവ്, ഇക്വിറ്റി, മഷ്‌റെഖ് സ്റ്റേഷനുകളിലെ ദുബായ് മെട്രോ സർവീസാണ് പുനരാരംഭിച്ചത്.

ALSO READ: മംഗലപുരത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ സംഭവം; മൂന്ന് ടാങ്കറിലേക്ക് ഗ്യാസ് മാറ്റുന്ന നടപടികൾ ആരംഭിച്ചു

മൂന്ന് സ്റ്റേഷനുകളും ഇന്ന് മുതൽ തുറക്കുമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്തയാഴ്ച മാത്രമേ എനർജി മെട്രോ സ്റ്റേഷൻ സർവീസ് തുടങ്ങുകയുള്ളൂ.

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ട് സ്റ്റേഷനുകളുടെ പൂർണമായ പ്രവർത്തനത്തിനു ആവശ്യമായ അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തിയായതായി ആർടിഎ വ്യക്തമാക്കി .ഈ മാസം 28നകം സ്റ്റേഷനുകൾ സാധാരണ നിലയിലാകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു .

ALSO READ: സംസ്ഥാനത്ത് അതിതീവ്രമഴ തുടരും; മെയ് അവസാനത്തോടെ കാലവർഷമെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News