പ്രവാസികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കുമെന്ന് ലോക കേരള സഭയുടെ സമാപന വേദിയിൽ മുഖ്യമന്ത്രി. ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള കപ്പൽ ഗതാഗതം പരിഗണനയിലാണെന്നും, പ്രവാസികളെ പിഴിയുന്ന വിമാന ടിക്കറ്റ് നിരക്ക് വർധന ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ലോക കേരള സഭയിൽ ഉയർന്ന ആവശ്യങ്ങളും നിർദേശങ്ങളും കേന്ദ്രസർക്കാറിന്റെ പരിഗണനക്കായി നൽകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് ലോകശ്രദ്ധ ആകർഷിക്കാൻ ആവശ്യമായ ഇടപെടൽ ആണ് നടക്കുന്നത്. വിദേശ വിദ്യാർത്ഥികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാനുള്ള നിലവാരത്തിലേക്ക് സർവകലാശാലകളെ ഉയർത്തും. ആ രീതിയില്‍ കേരളത്തിലെ മത വിദ്യാഭ്യാസ മേഖലയെ ഉയർത്തും. ആരും കൊതിക്കുന്ന വിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റും’, മുഖ്യമന്ത്രി വേദിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു.
‘ഹജ് തീർത്ഥാടകരുടെ ടിക്കറ്റ് നിരക്കിൽ വൈരുധ്യം ഒഴിവാക്കണം എന്ന കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ രൂപീകരിക്കുന്നത് ആലോചനയിലാണ്. ഉത്സവ സീസണുകളിൽ കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ കേരളത്തോട് ആവശ്യപ്പെടും’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here