അജിത് പവാറിന് കനത്ത പ്രഹരം; 4 എംഎൽഎമാർ ശരദ് പവാർ പക്ഷത്തേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് എൻസിപി നേതാക്കൾ പാർട്ടി വിട്ടതോടെ അജിത് പവാറിന് കനത്ത തിരിച്ചടിയായി. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാദിൽ നിന്നുള്ള നാല് പ്രമുഖ നേതാക്കളാണ് രാജി വച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ നടന്ന നീക്കം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് കനത്ത പ്രഹരമായി. 19 എം എൽ എ മാരാണ് മറുകണ്ടം ചാടാൻ മാസങ്ങളായി ഒരുങ്ങിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ നാല് നേതാക്കളും വാരാന്ത്യത്തിൽ എൻ സി പി സ്ഥാപകൻ ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ മാതൃ സംഘടനയിൽ ചേരാൻ സാധ്യതയുണ്ട്.

Also Read: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ നവമാധ്യമ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

എൻസിപിയുടെ മോശം പ്രകടനത്തിന് ശേഷമാണ് നിരാശരായ എം എൽ മാരുടെ പുതിയ നീക്കം. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമായി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ – റായ്ഗഡ് – ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി എട്ട് സീറ്റുകൾ നേടി.

Also Read: സിക്കിം മുന്‍ മന്ത്രിയുടെ മൃതദേഹം പശ്ചിംബംഗാളിലെ കനാലില്‍; അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News