തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കോണ്‍ഗ്രസിന് വന്‍തിരിച്ചടി

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കോണ്‍ഗ്രസിന് വന്‍തിരിച്ചടി. പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പടെ മരവിച്ച ആദായനികുതി വകുപ്പ് നടപടി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് ആവശ്യം ദില്ലി ഹൈക്കോടതി തള്ളി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ആദായനികുതി വകുപ്പ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യമാണ് നിരസിക്കപ്പെട്ടത്. നേരത്തെ ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിക്കാഞ്ഞതോടെ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

Also Read : പത്മജ വേണുഗോപാലിനെ അധിക്ഷേപിച്ചത് ശരിയായില്ല; കെപിസിസി യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് രൂക്ഷവിമര്‍ശനം

2018 – 19 സാമ്പത്തിക വര്‍ഷത്തിലേക്ക് കോണ്‍ഗ്രസ് നികുതി നല്‍കിയില്ലെന്ന് പാര്‍ട്ടിയുടെ വിവിധ അകൗണ്ടുകളില്‍ ഉണ്ടായിരുന്ന 115 കോടി മരവിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് 210 കോടി രൂപ നികുതിയിനത്തില്‍ അടയ്ക്കാനുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News