ഒഡിഷയിലും കോണ്‍ഗ്രസിന് തിരിച്ചടി; പിസിസി വൈസ് പ്രസിഡന്റ് രജത് ചൗധരി പാര്‍ട്ടി വിട്ടു

ഒഡിഷയിലും കോണ്‍ഗ്രസിന് തിരിച്ചടി. പിസിസി വൈസ് പ്രസിഡന്റ് രജത് ചൗധരി പാര്‍ട്ടി വിട്ടു. പി സി സി അധ്യക്ഷന്‍ ശരത് പട് നായിക്കിന് രാജിക്കത്ത് കൈമാറി. പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളിലുളള അതൃപ്തിയെ തുടര്‍ന്നാണ് രാജിയെന്ന് സൂചന.

Also read:ഗുണ കേവിലിറങ്ങി മലയാളികളുടെ സ്വന്തം ലാലേട്ടൻ; ‘ശിക്കാർ’ അനുഭവം പങ്കുവച്ച് സംവിധായകൻ

2014 മുതല്‍ 2016 വരെ ഒഡിഷയിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു രജത് ചൗധരി. പിന്നീട് പിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അടുത്തിടെ നിഹാര്‍ മഹാനന്ദ്, അന്‍ഷുമാന്‍ മൊഹന്തി, ബിപ്ലബ് ജെന തുടങ്ങിയ ശക്തരായ നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News