തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കോണ്‍ഗ്രസിന് വന്‍തിരിച്ചടി. പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പടെ മരവിച്ച ആദായനികുതി വകുപ്പ് നടപടിക്കെതിരായ അപ്പീല്‍ ട്രൈബ്യൂണല്‍ തള്ളി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ആദായനികുതി വകുപ്പ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യമാണ് നിരസിക്കപ്പെട്ടത്.
Also read:നാങ്കൾ ഇരുന്തതാ, ഇറന്തതാ? ഭരണകൂടത്തിനോട് ചോദ്യം ചോദിച്ച് കാര്യവട്ടം ക്യാമ്പസ് മാഗസിൻ
ഹൈക്കോടതിയെ സമീപിക്കാന്‍ സമയം വേണമെന്നും 10 ദിവസത്തേക്ക് ഉത്തരവ് നടപ്പാക്കരുതെന്നും കോണ്‍ഗ്രസിന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും ട്രൈബ്യൂണല്‍ ആവശ്യം നിരസിച്ചു. കോണ്‍ഗ്രസ് 210 കോടി രൂപ നികുതിയിനത്തില്‍ അടയ്ക്കാനുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here