ദില്ലി പൊലീസിന് തിരിച്ചടി; പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നു സുപ്രീംകോടതി

ന്യൂസ് ക്ലിക്ക് കേസില്‍ ദില്ലി പോലീസിനും കേന്ദ്ര സര്‍ക്കാരിനും വന്‍ തിരിച്ചടി. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റും റിമാന്‍ഡ് ഉത്തരവും നിയമവിരുദ്ധമെന്നു സുപ്രീം കോടതി. പ്രബീര്‍ പുരകായസ്തയെ ഉടന്‍ വിട്ടയക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

കെജ്‌രിവാള്‍ കേസില്‍ അടക്കം കേന്ദ്രസര്‍ക്കാരിനു തിരിച്ചടി കിട്ടിയത് പിന്നാലെയാണ് അടുത്തവമ്പന്‍ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ദില്ലി പൊലീസിന്റെ അറസ്റ്റും റിമാന്‍ഡ് ഉത്തരവും നിയമവിരുദ്ധം എന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.ആര്‍ ഗവി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. കസ്റ്റഡി അപേക്ഷ വിചാരണ കോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് റിമാന്‍ഡ് അപേക്ഷയും അറസ്റ്റിന്റെ കാരണവും അദ്ദേഹത്തിനോ അഭിഭാഷകനോ നല്‍കിയില്ലെന്ന് കോടതി പറഞ്ഞു.

ALSO READ:  പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പെണ്‍കുട്ടിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് പി സതീദേവി

കേസില്‍ ദില്ലി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍, വിചാരണ കോടതി നിശ്ചയിക്കുന്ന ഉപാധികളോടെ പ്രബീര്‍ പുര്‍കായസ്തയെ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശിച്ചു.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ചൈനീസ് ബന്ധം ആരോപിച്ചും യുഎപിഎ ചുമത്തിയും ന്യൂസ് ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീര്‍ പുര്‍കായസ്തയെ ദില്ലി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്. പ്രബീറിനൊപ്പം ന്യൂസ് ക്ലിക്കിന്റെ എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തിരുന്നു. പ്രബീര്‍ പുര്‍കായസ്തയെ ഉടന്‍ വിട്ടയ്ക്കണമെന്ന കോടതി ഉത്തരവ് തെരഞ്ഞെടുപ്പ് വേളയില്‍ മോദി സര്‍ക്കാരിനും ബിജെപിക്കും വലിയ തിരിച്ചടി തന്നെയാണ്

സ്ഥാപനത്തിനെതിരെയും യുഎപിഎ ചുമത്തിയ പൊലീസ് ഓഫീസ് പൂട്ടി സീല്‍ ചെയ്തിരുന്നു. പ്രബീര്‍ പുരകായസ്തയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ദില്ലി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ എഫ്‌ഐആറില്‍ ചുമത്തിയിരുന്നത്.

ALSO READ: പന്തീരങ്കാവ് ഗാര്‍ഹിക പീഡനം; അന്വേഷണ ചുമതല മാറ്റി

കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയൊരു ഇന്ത്യന്‍ ഭൂപടം സൃഷ്ടിക്കാന്‍ പ്രബീര്‍ പുര്‍കായസ്ത പദ്ധതിയിട്ടു, ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചു തുടങ്ങിയ ആരോപണങ്ങള്‍ എഫ്ഐആറില്‍ ഉന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News