വെറുപ്പിൻ്റെ രാഷ്ട്രീയത്തിന് തിരിച്ചടി; തകർന്നടിഞ്ഞ് മോദിപ്രഭാവം

ബിജു മുത്തത്തി

വിദ്വേഷവും വര്‍ഗ്ഗീയതയും നിറഞ്ഞ ഒരു ദശകക്കാലത്തെ ഭരണത്തിനുശേഷം മോദി പ്രഭാവം തകര്‍ന്നതിന്‍റെ ചിത്രമാണ് ഈ തെരഞ്ഞെടുപ്പ് കാണിക്കുന്നത്. നാനൂറ് സീറ്റ് ലഭിക്കുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ കൂപ്പുകുത്തിയെപ്പോള്‍ മോദി ഗാരണ്ടിയും പൊളിഞ്ഞു.

2019ല്‍ നേരന്ദ്രമോദി അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് ലോകപ്രസിദ്ധമായ ടൈം മാഗസിനില്‍ വന്ന മോദിയെക്കുറിച്ചുള്ള കവര്‍ സ്റ്റോറിയുടെ തലക്കെട്ട് ‘India’s divider-in-ചീഫ്’ എന്നായിരുന്നു, അതായത് ഇന്ത്യയുടെ വിഭജകന്‍. വര്‍ഗ്ഗീയതയും കോര്‍പ്പറേറ്റ് ചങ്ങാത്തവും തിമര്‍ത്താടിയ ഒരു ദശകത്തിനു ശേഷം ജനവിധി ആ വിശേഷണത്തിന് അടിവരയിടുകയാണ്. നൂറ്റിനാല്‍പ്പത് കോടി ജനങ്ങളെ നയിക്കേണ്ടുന്ന പ്രധാനമന്ത്രി ആ പരമോന്നത സ്ഥാനത്തിരുന്നു കൊണ്ട് തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തില്‍ നടത്തിയ കൊടിയ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുടെ വിഷപടലങ്ങള്‍ ഇപ്പോ‍ഴും അന്തരീക്ഷത്തില്‍ അടങ്ങിയിട്ടില്ല.

Also Read; സംഘർഷഭൂമിയിൽ താമര വിരിയിക്കാനെത്തിയ ബിജെപിയ്ക്ക് വൻ തിരിച്ചടി; കലാപമടങ്ങാത്ത മണിപ്പൂരിൽ ബിജെപി നേരിട്ടത് വൻ പരാജയം

പത്തു വര്‍ഷത്തെ സ്വന്തം ഭരണ നേട്ടങ്ങള്‍ പറഞ്ഞു തുടങ്ങിയ പ്രചരണം ഫലം കാണുന്നില്ലെന്ന് കണ്ടപ്പോ‍ഴാണ് മോദി അവസാനത്തെ ആയുധം പുറത്തെടുത്തത്. മുഖ്യമന്ത്രിയായ കാലത്ത് ഗുജറാത്തില്‍ മുസ്ലിങ്ങളെ ലക്ഷ്യമാക്കി പയറ്റിയ അതേ വിദ്വേഷ തന്ത്രം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും അവിടെ നോക്കുകുത്തിയായി. തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം മുതല്‍ പരാജയ ഭീതി പിടികൂടിയ മോദിയുടെ പതനത്തില്‍ എന്നാല്‍ വിധി വന്നതോടെ തീര്‍പ്പായി. 2014ല്‍ മോദി രക്ഷകനെന്ന പരിവേഷവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി തനിച്ച് നേടിയത് 252 സീറ്റാണ്. എന്‍ഡിഎക്ക് മൊത്തത്തില്‍ ലഭിച്ചത് 336 സീറ്റ്.

2019 -ല്‍ പുല്‍വാമ, ബാലക്കോട്ട് സംഭവങ്ങളുടെ ബലത്തില്‍ അതിദേശീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിന് നേരിട്ടപ്പോള്‍ ബിജെപി ഒറ്റയ്ക്ക് 303 സീറ്റ് നേടി. എന്‍ഡിഎയ്ക്ക് 352 സീറ്റും. എന്നാല്‍ ഇത്തവണ തനിച്ച് ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തിയതോടെ ആ ഏകാധിപത്യത്തിന് ഇനി അധികം ആയുസ്സില്ല എന്നുള്ള സന്ദേശമാണ് ലഭിക്കുന്നത്. ഫാസിസ്റ്റു തന്ത്രങ്ങളും വര്‍ഗീയ പ്രചരണങ്ങളും കൈമുതലാക്കി സ്വന്തം പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തി ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുത്ത മോദിയെ ഇനി കാത്തിരിക്കുന്നത് അപ്രതിരോധ്യങ്ങളായ പടയൊരുക്കങ്ങളായിരിക്കും.

Also Read; ‘ഇന്ത്യ തകരില്ല, നാനൂറ് സീറ്റ് പിടിക്കുമെന്ന് അഹങ്കരിച്ചവർക്ക് മുന്നൂറ് തികയുന്നില്ല, ഉത്തരേന്ത്യയിലെ സാധാരണക്കാർ ബിജെപിയെ കയ്യൊഴിയുന്നു, സമരം തുടരും’: എം സ്വരാജ്

ഏതു വിധേനെയും മോദി അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിക്കുമെങ്കിലും ധ്യാനത്തില്‍ നിന്ന് സൂപ്പര്‍മാന്‍ പദവിയിലേക്ക് ഉയര്‍ന്നുവരാമെന്ന സകല വ്യാമോഹങ്ങളും തകര്‍ന്നടിഞ്ഞിരിക്കുന്നു. ജനായത്തവും സാമൂഹ്യ നീതിയും കാംക്ഷിക്കുന്ന മനുഷ്യര്‍ വിഭജനത്തിന്റെയും വെറുപ്പിന്റെയും വിനാശത്തിന്‍റെയും രാഷ്ട്രീയത്തിന് മറുപടി നല്‍കുന്ന ഈ പ്രവണത തുടര്‍ന്നാല്‍ മോദി കാലത്തിനു പൂര്‍ണ്ണമായും തിരശീലവീഴുന്ന അസുലഭ മുഹൂര്‍ത്തം അകലെയല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News