സെമിയില്‍ കിതച്ചുവീണ് വെസ്റ്റിന്‍ഡീസ്; ന്യൂസിലാന്‍ഡ്- ദക്ഷിണാഫ്രിക്ക ഫൈനല്‍

wi

വനിതാ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ആഞ്ഞുശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്താതെ കിതച്ചുവീണ് വെസ്റ്റിന്‍ഡീസ്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 129 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റിന്‍ഡീസ്, എട്ടു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സില്‍ ഒതുങ്ങി. എട്ടു റണ്‍സിനാണ് കിവീസിന്റെ ജയം.

Read Also: അര്‍ധ സെഞ്ചുറിയുമായി രോഹിതും കോലിയും സര്‍ഫറാസും; ഇന്ത്യ പൊരുതുന്നു

ഇതോടെ ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡ് പ്രവേശിച്ചു. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഈഡന്‍ കാഴ്‌സണ്‍ മൂന്നു വിക്കറ്റെടുത്തു.

വിന്‍ഡീസ് ബാറ്റിങ് നിരയില്‍ 33 റണ്‍സെടുത്ത ദിയേന്ദ്ര ഡോട്ടിന്‍ ആണ് ടോപ് സ്‌കോറര്‍. ഡോട്ടിന്‍ നാലു വിക്കറ്റുകളെടുത്തിരുന്നു. 33 റണ്‍സെടുത്ത ജോര്‍ജിയ പ്ലിമ്മര്‍ ആണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. ഷാർജയിൽ ടോസ്സ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News