മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ ഏഴ് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

ELEPHANT

മധ്യപ്രദേശിലെ ബാന്ധവ്ഗർ കടുവാ സങ്കേതത്തിൽ ഏഴ് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.

കഴിഞ്ഞ ദിവസം കടുവാ സങ്കേതത്തിലെ ചില വിളകളിൽ കീടനാശിനികൾ അടിച്ചിരുന്നു. ഈ വിളകൾ ആനകൾ കഴിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ALSO READ; എങ്ങനെയെങ്കിലും എയിംസിൽ കയറിക്കൂടണം! വ്യാജരേഖ ചമച്ച കേസിൽ അച്ഛനും മകനും പിടിയിൽ

സംഭവത്തിൽ ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൈൽലൈഫ്  കണ്ട്രോൾ ബ്യുറോ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന സർക്കാരും അന്വേഷണം നടത്തുന്നുണ്ട്.

ചൊവ്വാഴ്ച റിസർവ് ഏരിയയിൽ സ്ഥിരമായുള്ള പട്രോളിങ്ങിനിടെയാണ് രണ്ട് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പിന്നീട് അയഞ്ഞ ആനകളെ കൂടി അവശനിലയിൽ കണ്ടെത്തി. ഇതും പിന്നീട് ചെരിയുകയായിരുന്നു. നിലവിൽ മൂന്ന് ആനകൾ കൂടി ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News