താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു

താമരശ്ശേരി കുടുക്കിലുമ്മാരത്ത് കാറുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന പാതയില്‍ കുടുക്കിലുമ്മാരം അങ്ങാടിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. അത്തോളി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശി സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. അത്തോളി കൂട്ടില്‍ ഷമീം (41), ജസീറ (35), ആയിഷ (75), സിയാന്‍ (13), ഷിഫ്ര (11 മാസം), ഷിബ (7), നരിക്കുനി സ്വദേശി സലാഹുദ്ദീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Also Read: അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നൽകി കോഴിക്കോട് എൽഡിഎഫിന്റെ പ്രകടനപത്രിക; പ്രകാശനം എം എ ബേബി ഉദ്‌ഘാടനം ചെയ്തു

സാരമായി പരിക്കേറ്റ ഷിബയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സലാഹുദ്ദീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന സലാഹുദ്ദീന്‍ ഓടിച്ച കാര്‍ അമിത വേഗതയില്‍ മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യം സമീപത്തെ കടയിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Also Read: മുഖ്യമന്ത്രി ഷിൻഡെയുടെ മകനെതിരെ പരസ്യമായി രംഗത്തിറങ്ങി കല്യാൺ ബിജെപി പ്രവർത്തകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News